കാട്ടാനകളെയും കരടികളെയും തോല്‍പ്പിച്ച് ദിവസവും 15 കിലോമീറ്റര്‍ കാട്ടിലൂടെ നടന്ന മനുഷ്യന്‍; മുപ്പതുവര്‍ഷം നീണ്ട പതിവ് അവസാനിപ്പിച്ച് ശിവന്‍

ചെങ്കുത്തായ കയറ്റങ്ങളും വെള്ളച്ചാട്ടങ്ങളും കടന്ന്, എതിരുവരുന്ന വന്യജീവികളെ അതിജീവിച്ച് മുപ്പതുവര്‍ഷം തുടര്‍ന്ന വനയാത്ര കഴിഞ്ഞയാഴ്ച ശിവന്‍ അവസാനിപ്പിച്ചു. ഇനി വിശ്രമമാണ്.
കാട്ടാനകളെയും കരടികളെയും തോല്‍പ്പിച്ച് ദിവസവും 15 കിലോമീറ്റര്‍ കാട്ടിലൂടെ നടന്ന മനുഷ്യന്‍; മുപ്പതുവര്‍ഷം നീണ്ട പതിവ് അവസാനിപ്പിച്ച് ശിവന്‍

ചെങ്കുത്തായ കയറ്റങ്ങളും വെള്ളച്ചാട്ടങ്ങളും കടന്ന്, എതിരുവരുന്ന വന്യജീവികളെ അതിജീവിച്ച് മുപ്പതുവര്‍ഷം തുടര്‍ന്ന വനയാത്ര കഴിഞ്ഞയാഴ്ച ശിവന്‍ അവസാനിപ്പിച്ചു. ഇനി വിശ്രമമാണ്. ആരാണ് ശിവന്‍ എന്നല്ലേ? തമിഴ്‌നാട്ടിലെ കൂനൂരിലെ ഉള്‍വനങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള പ്രധാന ഉപാധിയായിരുന്നു ഡി ശിവന്‍ എന്ന ഈ പോസ്റ്റുമാന്‍. മുപ്പതുവര്‍ഷം ഏറെക്കുറെ എല്ലാ ദിവസവും ശിവന്‍ കത്തുകളും മറ്റുമായി കാടുകയറിയിരുന്നു. 

കാട്ടാനകളുടെയും കരടികളുടെയും ഒക്കെ മുന്നില്‍പ്പെട്ടിട്ടുണ്ട് ശിവന്‍ പലതവണ. എന്നിട്ടും കത്തുകള്‍ ലക്ഷ്യസ്ഥാനത്തെത്തിക്കാതെ മടങ്ങിയിട്ടില്ല. 
ഐഎഎസ് ഓഫീസര്‍ സുപ്രിയ സാഹുവാണ് ഇങ്ങനെയൊരു പോസ്റ്റുമാനെ പുറംലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തിയത്. 

' കൂനൂരിന്റെ ഉള്‍പ്രദേശങ്ങളില്‍ കത്തുകള്‍ എത്തിക്കാന്‍ പോസ്റ്റുമാന്‍ ശിവന്‍ എല്ലാദിവസം നടന്നിരുന്നത് 15കിലോമീറ്ററുകളാണ്. വഴുക്കന്‍ പാറകളും വെള്ളച്ചാട്ടങ്ങളും മറികടന്ന് മുപ്പതുവര്‍ഷം തുടര്‍ന്നിരുന്ന ജോലിയില്‍ നിന്ന് അദ്ദേഹം കഴിഞ്ഞ ആഴ്ച വിരമിച്ചു' സുപ്രിയ കുറിച്ചു. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയ ശിവനെ ഏറ്റെടുത്തിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com