'ചൊറിയണം ഒന്നുമല്ല', തൊടുമ്പോള്‍ തേള്‍ കടിച്ച പോലെ, അപൂര്‍വ്വയിനം മരം കണ്ടെത്തി; ആഴ്ചകളോളം വേദന

ഓസ്‌ട്രേലിയയില്‍ അപൂര്‍വ്വയിനം മരം കണ്ടെത്തി
'ചൊറിയണം ഒന്നുമല്ല', തൊടുമ്പോള്‍ തേള്‍ കടിച്ച പോലെ, അപൂര്‍വ്വയിനം മരം കണ്ടെത്തി; ആഴ്ചകളോളം വേദന

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ അപൂര്‍വ്വയിനം മരം കണ്ടെത്തി. തേളിന് സമാനമായി വിഷം പുറപ്പെടുവിക്കുന്ന പ്രത്യേക ഇനം മരമാണ് ഗവേഷകര്‍ കണ്ടെത്തിയത്. ഇതുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ആഴ്ചകള്‍ നീണ്ട വേദനയാണ് അനുഭവപ്പെടുന്നത്.

ഓസ്‌ട്രേലിയ ക്യൂന്‍സ്‌ലന്‍ഡിലെ മഴക്കാടുകളിലാണ് ഇതിനെ കണ്ടെത്തിയത്. ഇതിന്റെ ഇലകള്‍ക്ക് മുട്ടയുടെ ആകൃതിയാണ്. ജിമ്പി-ജിമ്പി എന്ന തദ്ദേശീയ പേരിലാണ് ഇത് അറിയപ്പെടുന്നത്. അമേരിക്കയിലും യൂറോപ്പിലുമുളളത് പോലെ ഇതുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുമ്പോള്‍ കുത്തേറ്റ അനുഭവമാണ് ഉണ്ടാവുന്നത്. അതിനാല്‍ തന്നെ ട്രേക്കിങ്ങിന് ഇറങ്ങുന്നവര്‍ക്ക് ഈ മരം പേടിസ്വപ്‌നമാണ്.

ഈ അപൂര്‍വ്വയിനം മരത്തിന്റെ ഇലകളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്ന ആദ്യ നിമിഷങ്ങളില്‍, പൊളളലേറ്റ അനുഭവമാണ് തോന്നുക. മണിക്കൂറുകള്‍ കഴിയുമ്പോള്‍ ഇതില്‍ കുറവ് ഉണ്ടാകും. തുടര്‍ന്ന്് കാറിന്റെ ഡോര്‍ ഇടിച്ച തോന്നലായിരിക്കും ശരീരഭാഗത്തിനെന്ന് ഗവേഷകര്‍ പറയുന്നു.

ചൊറിയണം പോലെ ഇലകളില്‍ കൂര്‍ത്ത മുന പോലെയുളള ഭാഗമുണ്ട്. ഇലയുടെ അഗ്രഭാഗത്ത് ന്യൂറോടോക്‌സിന്‍ മിനി പ്രോട്ടീന്‍സ് വിഭാഗത്തില്‍പ്പെട്ട പുതിയ തരം വകഭേദമാണ് കണ്ടെത്തിയത്. തേള്‍ കടിച്ച പോലുളള അനുഭവം ഉണ്ടാവാന്‍ ഇടയാക്കുന്നത് ഇതാണെന്നും ഗവേഷകര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com