ഡ്രോണ്‍ ചതിച്ചു; പൊലീസ് നിരീക്ഷണത്തില്‍ കുടുങ്ങിയത് കമിതാക്കള്‍; പിന്നീട് സംഭവിച്ചത് (വീഡിയോ)

ഇങ്ങനെ സംഭവിക്കുമെന്ന് കമിതാക്കള്‍ ഒരിക്കലും കരുതിയിയിരുന്നില്ല.
ഡ്രോണ്‍ ചതിച്ചു; പൊലീസ് നിരീക്ഷണത്തില്‍ കുടുങ്ങിയത് കമിതാക്കള്‍; പിന്നീട് സംഭവിച്ചത് (വീഡിയോ)

ചെന്നൈ: ലോക്ക്ഡൗണില്‍ പരസ്പരം കാണാതിരുന്ന ശ്വാസം മുട്ടിയ കാമിതാക്കള്‍ ഒടുവില്‍ പുറത്തിറങ്ങി. പക്ഷെ ഇങ്ങനെ സംഭവിക്കുമെന്ന് അവര്‍ ഒരിക്കലും കരുതിയിയിരുന്നില്ല.  കഴിഞ്ഞ ദിവസം  തമിഴ്‌നാട്  തിരുവെള്ളൂരില്‍ അത്തരമൊരു സംഭവമുണ്ടായി.

ഒരു മാസം വീട്ടിലിരുന്നു മടുത്തതോെയാണ്  തിരുവെള്ളൂര്‍ കുമഡിപൂണ്ടിയിലെ കമിതാക്കള്‍ നേരിട്ടുകാണാന്‍ തീരുമാനിച്ചത്. കായല്‍ തീരത്തോട് ചേര്‍ന്നുള്ള തോട്ടത്തിലെ യുക്കാലി മരത്തിനു ചുവട്ടിലിരുന്നു വിരഹവേദനകള്‍ പങ്കുവെയ്ക്കുന്നതിനിടെയാണ്  കട്ടുറുമ്പെത്തിയത്. തലയ്ക്ക് മുകളില്‍ പൊലീസിന്റെ  ഡ്രോണായാണ് ഇത്തവണ സ്വര്‍ഗത്തിലെ കട്ടുറുമ്പെത്തിയത്. പിന്നീടുണ്ടായത് ഇങ്ങിനെ.

കാമുകന്റെ മടിയില്‍ തലവെച്ച് കിടക്കുമ്പോഴാണ് ഡ്രോണ്‍ നിരീക്ഷണം ഇവരുടെ ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് കൈയിലുള്ള ഷാള്‍ തലയിലിട്ട് മുഖം മൂടി സമീപത്തുണ്ടായിരുന്ന ബൈക്കില്‍ കയറി രണ്ടുപേരും സ്ഥലം വിട്ടു. എന്നാല്‍ ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ഇങ്ങനെയൊക്കെ ചെയ്യാമോ പൊലീസേ എന്നാണ് എല്ലാവരും ചോദിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com