നടുറോഡില്‍ ചുറ്റിവരിഞ്ഞ് വിഴുങ്ങാന്‍ ഒരുങ്ങി അനക്കോണ്ട; മുതലയുടെ അത്ഭുതകരമായ രക്ഷപ്പെടല്‍ (വീഡിയോ)

ബ്രസീലില്‍ മുതലയെ അനക്കോണ്ട വിഴുങ്ങാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു
നടുറോഡില്‍ ചുറ്റിവരിഞ്ഞ് വിഴുങ്ങാന്‍ ഒരുങ്ങി അനക്കോണ്ട; മുതലയുടെ അത്ഭുതകരമായ രക്ഷപ്പെടല്‍ (വീഡിയോ)

ബ്രസീലില്‍ മുതലയെ അനക്കോണ്ട വിഴുങ്ങാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. മുതലയെ ചുറ്റിവരിഞ്ഞ ശേഷം വിഴുങ്ങാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ബ്രസീലിലെ പോണ്ട നെഗ്രയില്‍ നിന്നുളളതാണ് ദൃശ്യങ്ങള്‍. ഓഗസ്റ്റ് ഏഴിനാണ് സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ അടക്കം വ്യാപകമായി പ്രചരിക്കുന്നത്. നാട്ടുകാര്‍ കയറിട്ട് മുതലയെയും അനക്കോണ്ടയെയും പ്രത്യേകമാക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. 

നടുറോഡിലാണ് സംഭവം നടന്നത്. മുതലെയ രക്ഷിക്കാന്‍ നാട്ടുകാര്‍ നടത്തുന്ന ശ്രമം വിജയിക്കുന്നതാണ് വീഡിയോയുടെ അവസാനം. ആറടി നീളമുണ്ട് അനക്കോണ്ടയ്ക്ക്. നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്ന് ഇരയെ ഉപേക്ഷിച്ച് അനക്കോണ്ട കാട്ടിലേക്ക് മടങ്ങിപ്പോയി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com