ഓരോ മിനിറ്റിലും 22 ബിരിയാണി ഓര്‍ഡറുകള്‍; ദിവസം നാല് തവണ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത യഷ്; സൊമാറ്റൊയുടെ 2020 ഡെലിവറി ഇങ്ങനെ
By സമകാലികമലയാളം ഡെസ്‌ക് | Published: 31st December 2020 02:52 PM |
Last Updated: 31st December 2020 03:23 PM | A+A A- |

സൊമാറ്റൊ ആപ്ലിക്കേഷന്‍
എന്തായിരിക്കും 2020ല്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണ വിഭവം? ഉത്തരം കണ്ടെത്തുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ തങ്ങള്‍ക്ക് ലഭിച്ച ഓര്‍ഡറുകള്‍ എങ്ങനെയായിരുന്നു എന്ന് വ്യക്തമാക്കി രംഗത്തുവന്നിരിക്കുകയാണ് സൊമാറ്റൊ.
2020ല്‍ ഓരോ മിനിറ്റിലും 22 ബിരിയാണി ഓര്‍ഡറുകള്‍ തങ്ങള്‍ ഡെലിവറി ചെയ്തുവെന്ന് സൊമാറ്റൊ ട്വിറ്റര്‍ പോസ്റ്റില്‍ പറയുന്നു. 1,988,044പ്ലേറ്റ് വെജിറ്റബിള്‍ ബിരിയാണിയും ഡെലിവറി ചെയ്തു.
മെയില്‍ മാത്രം 4.5 ലക്ഷത്തിന് പുറത്ത് പിസ ഓര്‍ഡറുകള്‍ തങ്ങള്‍ക്ക് ലഭിച്ചെന്ന് സൊമാറ്റൊ പറയുന്നു. നവംബറില്‍ ഇത് 17 ലക്ഷമായി. മഹാരാഷ്ട്രയിലെ ജാല്‍ഗോനില്‍ താമസിക്കുന്ന ഒരാള്‍ 369തവണ പിസ ഓര്‍ഡര്‍ ചെയ്‌തെന്ന് സൊമാറ്റൊ പറയുന്നു.
2020 meme rewind
— zomato (@zomato) December 30, 2020
(and a lil bit about how India ordered this year) pic.twitter.com/84xXSPB5Hh
ബെംഗളൂരുവില്‍ നിന്നുള്ള യഷ് എന്നുള്ള ഒരാളാണ് ഏറ്റവും കൂടുതല്‍ തവണ ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. 1,380തവണയാണ് അദ്ദേഹം സൊമാറ്റൊയിലൂടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. ഒരു ദിവസം നാല് ഓര്‍ഡര്‍ വീതമാണ് യഷ് ചെയ്തുകൊണ്ടിരുന്നത്.
1,999,950രൂപയുടെ ഓര്‍ഡര്‍ കൊടുത്തയാളാണ് ഏറ്റവും വലിയ തുകയ്ക്ക് ഭക്ഷണം വരുത്തിച്ചത്. ഇയാള്‍ക്ക് 66,650രൂപയുടെ ഡിസ്‌കൗണ്ട് ലഭിച്ചു.