ലോകത്തിലെ ഏറ്റവും എരിവു കൂടിയ ചിപ്‌സ്; നരകം കണ്ട് തിരിച്ചുവന്ന അനുഭവം; വിഡിയോ

ലോകത്തിലെ ഏറ്റവും എരിവേറിയ മുളകായ കരോലിന റീപ്പര്‍ ഉപയോഗിച്ചാണ് ഈ ചിപ്‌സ് ഉണ്ടാക്കിയിരിക്കുന്നത്
ലോകത്തിലെ ഏറ്റവും എരിവു കൂടിയ ചിപ്‌സ്; നരകം കണ്ട് തിരിച്ചുവന്ന അനുഭവം; വിഡിയോ

രൊറ്റ ചിപ്‌സു മതി നരകം കാണാന്‍. കേള്‍ക്കുമ്പോള്‍ തമാശയാണെന്നു തോന്നുമെങ്കിലും സംഭവം സത്യമാണ്. ലോകത്തിലെ ഏറ്റവും എരിവു കൂടിയ ചിപ്‌സ് കഴിച്ച അനുഭവം പങ്കുവെക്കുകയാണ് ഒരു യൂട്യൂബര്‍. കൗതുകത്തിന്റെ പേരിലാണ് ഓണ്‍ലൈനായി ഹോട്ടസ്റ്റ് ചിപ് ഓര്‍ഡര്‍ ചെയ്തത്. 199 രൂപയ്ക്ക് ഒരു ചിപ്‌സ് മാത്രമാണ് പാക്കറ്റിലുണ്ടായിരുന്നുത്.

ലോകത്തിലെ ഏറ്റവും എരിവേറിയ മുളകായ കരോലിന റീപ്പര്‍ ഉപയോഗിച്ചാണ് ഈ ചിപ്‌സ് ഉണ്ടാക്കിയിരിക്കുന്നത്. ശവപ്പെട്ടിയുടെ ഷേപ്പിലുള്ള പെട്ടിയിലാക്കിയാണ് ചിപ്‌സ് വരുന്നത്. നരകത്തില്‍ പോയി വരാന്‍ ധൈര്യമുണ്ടോ എന്നും പാക്കറ്റില്‍ കുറിച്ചിട്ടുണ്ട്. കാലന്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ട് എന്നുവരെ അതില്‍ മുന്നറിയിപ്പുണ്ട്. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെയാണ് ചിപ്‌സ് കഴിച്ചത്. മുഴുവന്‍ കഴിച്ചതു വരെ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ലെങ്കില്‍ അതിന് ശേഷം അയാള്‍ കടന്നുപോയത് പേടിപ്പിക്കുന്ന അനുഭവങ്ങളിലൂടെയായിരുന്നു.

വെള്ളം കുടിച്ചിട്ടൊന്നും എരിവ് ശമിപ്പിക്കാനായില്ല. അര മണിക്കൂറാണ് എരിവ് അതേപോലെ നിന്നത് എന്നാണ് ഇയാള്‍ പറയുന്നത്. കൂടാതെ രണ്ട് മണിക്കൂറിന് ശേഷം മാത്രമാണ് സാധാരണ ഗതിയിലേക്ക് തിരിച്ചുവരാനായത്. നരകത്തിന് അപ്പുറം കണ്ടു എന്നാണ് ചിപ്‌സ് കഴിച്ചതിനെക്കുറിച്ച് പറയുന്നത്. ആരും ഇത് കഴിക്കരുതെന്നും അത്ര നിര്‍ബന്ധമാണെങ്കില്‍ ഒരു ചിപ്‌സ് വാങ്ങി പത്ത് പേര്‍ ചേര്‍ന്ന് കഴിക്കാനുമാണ് പറയുന്നത്. എരിവു ശമിക്കുന്നില്ലെങ്കില്‍ പാലും ഐസ്‌ക്രീമുമെല്ലാം തയാറാക്കിവെക്കണമെന്നും അതില്‍ നിര്‍ദേശിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com