'നന്ദി' സ്വിറ്റ്‌സര്‍ലാന്‍ഡിലേക്ക് പറക്കും; തെരുവ് നായയെ ദത്തെടുക്കാന്‍ വിനോദസഞ്ചാരികള്‍ 

കേരളത്തില്‍ നിന്ന് തിരികെ പോവുമ്പോള്‍ മൂന്നാറിലെ നിരത്തുകളില്‍ നിന്ന് പരിചയപ്പെട്ട തെരുവ് നായയെ ഒപ്പം കൂട്ടാനാണ് അലന്റേയും ജോണിയുടേയും തീരുമാനം
'നന്ദി' സ്വിറ്റ്‌സര്‍ലാന്‍ഡിലേക്ക് പറക്കും; തെരുവ് നായയെ ദത്തെടുക്കാന്‍ വിനോദസഞ്ചാരികള്‍ 

കൊല്ലം: മൂന്നാറിലെ നിരത്തുകളില്‍ അലഞ്ഞ് തിരിഞ്ഞ് ജീവിതം അവസാനിപ്പിക്കാനായിരുന്നില്ല അവന്റെ വിധി. തന്റെ മുന്‍പിലേക്ക് എത്തിയവര്‍ക്ക് സ്‌നേഹം നിറച്ച് മറുപടി നല്‍കിയപ്പോള്‍ അവന് സ്വിറ്റ്‌സര്‍ലാന്‍ഡിലേക്ക് പറക്കാനുള്ള യോഗവും ഉദിച്ചു. തെരുവ് നായയെ ദത്തെടുക്കുകയാണ് സ്വിറ്റ്‌സര്‍ലാന്‍ഡ് സ്വദേശികളായ രണ്ട് യുവാക്കള്‍. 

കേരളത്തില്‍ നിന്ന് തിരികെ പോവുമ്പോള്‍ മൂന്നാറിലെ നിരത്തുകളില്‍ നിന്ന് പരിചയപ്പെട്ട തെരുവ് നായയെ ഒപ്പം കൂട്ടാനാണ് അലന്റേയും ജോണിയുടേയും തീരുമാനം. ദത്തടെക്കുന്നതിന് വേണ്ട നടപടികള്‍ തുടങ്ങി. കൊല്ലം ജില്ലാ മൃഗാശുപത്രിയില്‍ എത്തിച്ച് മൈക്രോ ചിപ്പ് ഘടിപ്പിച്ചു. പെറ്റ് പാസ്‌പോര്‍ട്ടും തയ്യാറായി കഴിഞ്ഞു. കേരളം നല്‍കിയ സ്വീകരണത്തിന് നന്ദി എന്ന് പറഞ്ഞ് നന്ദി എന്നാണ് ഈ നായക്ക് അവര് പേരിടുന്നത്. 

നന്ദിക്ക് പ്രതിരോധ മരുന്നുകള്‍ നല്‍കി കഴിഞ്ഞു. പേവിഷ പ്രതിരോധം, തിരിച്ചറിയല്‍ നമ്പര്‍ എന്നീ കടമ്പകള്‍ ഇനി നന്ദിക്ക് മറികടക്കണം. പ്രതിരോധ മരുന്ന് നല്‍കിയാലും അതിന്റെ ആന്റിബോഡി നിലവാരം അറിഞ്ഞാലെ ഒരു മൃഗത്തെ സ്വിറ്റ്‌സര്‍ലാന്‍ഡിലേക്ക് കൊണ്ടുപോവാന്‍ സാധിക്കുകയുള്ളു. 

സ്വിറ്റ്‌സര്‍ലാന്‍ഡിലേക്ക് നന്ദിയുടെ പരിശോധനാ ഫലം അയക്കും. അവിടെ നിന്ന് മറുപടി ലഭിച്ചതിന് ശേഷമേ തുടര്‍ നടപടികള്‍ സ്വീകരിക്കാനാവു. അതിന് ഒരു മാസം സമയം വേണം. അതുവരെ നന്ദിയെ കൊച്ചിയിലെ ഇവരുടെ സുഹൃത്തിന്റെ വീട്ടില്‍ താമസിപ്പിക്കും., സൂറിച്ചില്‍ ഹോട്ടല്‍ വ്യവസായം നടത്തുന്ന അലനും ജോണിയും ഫെബ്രുവരിയില്‍ തിരികെ പോവും. പിന്നെയെത്തുക ഏപ്രിലില്‍, നന്ദിയെ കൂടെ കൂട്ടാന്‍ വേണ്ടി...
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com