ബീച്ച് ടൗവല്‍ വിഴുങ്ങി പെരുമ്പാമ്പ് ; എന്‍ഡോസ്‌കോപ്പി, അതിവിദഗ്ധമായി വയറ്റില്‍ നിന്നും ടൗവല്‍ പുറത്തെടുത്തു ( വീഡിയോ)

മോണ്ടി എന്ന കാര്‍പെറ്റ് പൈതണ്‍ വിഭാഗത്തിലുള്ള വളര്‍ത്തു പാമ്പാണ് ടൗവല്‍ വിഴുങ്ങിയത്
ബീച്ച് ടൗവല്‍ വിഴുങ്ങി പെരുമ്പാമ്പ് ; എന്‍ഡോസ്‌കോപ്പി, അതിവിദഗ്ധമായി വയറ്റില്‍ നിന്നും ടൗവല്‍ പുറത്തെടുത്തു ( വീഡിയോ)

പെരുമ്പാമ്പ് ഒരു വലിയ ബീച്ച് ടൗവല്‍ പൂര്‍ണമായും വിഴുങ്ങി. മൃഗാശുപത്രിയിലെത്തിച്ച പാമ്പിന്റെ വയറിനുള്ളില്‍ നിന്നും ടൗവല്‍ പുറത്തെടുത്തു. ഇതിന്റെ വീഡിയോ ഇപ്പോല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കഴിഞ്ഞു. 

സിഡ്‌നിയിലെ ഒരു മൃഗാശുപത്രിയിലാണ് സംഭവം നടന്നത്. 18 വയസ്സ് പ്രായമുള്ള മോണ്ടി എന്ന കാര്‍പെറ്റ് പൈതണ്‍ വിഭാഗത്തിലുള്ള വളര്‍ത്തു പാമ്പാണ് ടൗവല്‍ വിഴുങ്ങിയത്. ടൗവല്‍ വിഴുങ്ങിയ പാമ്പുമായി ഉടമയായ ഡാനിയല്‍ ഒ സുല്ലിവനാണ് മൃഗാശുപത്രിയിലെത്തിയത്.

പെരുമ്പാമ്പിനെ പരിശോധിച്ച ഡോ. ഒലിവിയ ക്ലര്‍ക്കാണ് പാമ്പിന്റെ വയറിനുള്ളില്‍ നിന്നു ടൗവല്‍ പുറത്തെടുത്തത്. എന്‍ഡോസ്‌കോപ്പി ചെയ്ത് ടൗവലിന്റെ സ്ഥാനം കണ്ടെത്തിയ ശേഷം ഉപകരണം ഉപയോഗിച്ച് ടൗവല്‍ വായിലൂടെ വലിച്ചെടുക്കുകയായിരുന്നു. പാമ്പിനെ അനസ്‌ത്യേഷ്യ നല്‍കി മയക്കിയ ശേഷമാണ് ടൗവല്‍ പുറത്തെടുത്തത്.

അഞ്ചുകിലോയോളം ഭാരവും 3 മീറ്ററോളം നീളവുമുണ്ട് മോണ്ടി എന്ന പെണ്‍ പെരുമ്പാമ്പിന്. ആശുപത്രിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് പാമ്പിന്റെ വയറിനുള്ളില്‍ നിന്നും ടൗവല്‍ പുറത്തെടുക്കുന്ന ദൃശ്യങ്ങള്‍ പങ്കുവച്ചത്. ടൗവല്‍ പുറത്തെടുത്തടുത്തതോടെ പെരുമ്പാമ്പിനും ആശ്വാസമായി. ഹോസ്പിറ്റലില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത പെരുമ്പാമ്പ് ആരോഗ്യവതിയാണെന്നും അധികൃതര്‍ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com