പ്രായം തളര്‍ത്താത്ത സമരവീര്യം; ആസാദിക്കൊപ്പം നൃത്തം, ആവേശം  (വീഡിയോ)

ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് മുംബൈയില്‍ നടത്തിയ സമരത്തെ ആവേശംകൊള്ളിച്ച് ഒരാള്‍ ചെയ്ത നൃത്തമാണ് വൈറലായിരിക്കുന്നത്
പ്രായം തളര്‍ത്താത്ത സമരവീര്യം; ആസാദിക്കൊപ്പം നൃത്തം, ആവേശം  (വീഡിയോ)

രാജ്യത്തെ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് ആവേശം പകരുന്ന മുദ്രാവാക്യമാണ് ആസാദി. എവിടെയെല്ലാം സമരങ്ങള്‍ നടക്കുന്നോ, അവിടെയെല്ലാം ആസാദി പലരീതിയില്‍ മുഴങ്ങുന്നുണ്ട്. ആസാദി മുഴക്കുമ്പോള്‍ ഏറ്റുവിളിക്കുക മാത്രമല്ല, അതിനൊപ്പിച്ച് നൃത്തം ചെയ്യാം എന്നുകൂടി തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് മുംബൈയില്‍ നടത്തിയ സമരത്തെ ആവേശംകൊള്ളിച്ച് ഒരാള്‍ ചെയ്ത നൃത്തമാണ് വൈറലായിരിക്കുന്നത്.

പ്രായത്തെ മറികടക്കുന്ന ആവേശത്തോടെ അദ്ദേഹം നൃത്തം ചെയ്യുകയാണ്. ഉറക്കെ മുദ്രാവാക്യം വിളിക്കുന്നവരെ വീണ്ടും വിളിക്കാന്‍ പ്രേരിപ്പിക്കുന്നുമുണ്ട്. പ്രായം തളര്‍ത്താത്ത പോരാളിയെന്നാണ് ഈ മനുഷ്യനെ സാമൂഹ്യ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com