പിപിഇ കിറ്റ് ധരിച്ച് ആശുപത്രി വാര്‍ഡില്‍ ഡോക്ടറുടെ കിടിലന്‍ ഡാന്‍സ്; വിഡിയോ വൈറല്‍

ഡോക്ടേഴ്‌സ് ഡേയില്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് തന്റെ കിടിലന്‍ ഡാന്‍സ് റിച്ച പങ്കുവെച്ചത്
പിപിഇ കിറ്റ് ധരിച്ച് ആശുപത്രി വാര്‍ഡില്‍ ഡോക്ടറുടെ കിടിലന്‍ ഡാന്‍സ്; വിഡിയോ വൈറല്‍

പിപിഇ കിറ്റ് ധരിച്ച് മണിക്കൂറുകളോളം കൊറോണ രോഗികളെ ചികിത്സിക്കുക എന്നത് എളുപ്പമല്ല. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ ഡോക്ടറുടെ ഈ വിഡിയോ കണ്ടാല്‍ മനസിലാകും പ്രതിസന്ധി ഘട്ടങ്ങളെപ്പോലും എത്ര പോസിറ്റീവായാണ് അവര്‍ കാണുന്നത്. പിപിഇ കിറ്റ് ധരിച്ച് ഡാന്‍സ് ചെയ്യുന്ന ഡോക്ടറിന്റെ വിഡിയോ ആണ് സൈബര്‍ ലോകത്ത് ഹിറ്റാവുന്നത്. മുംബൈയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ റിച്ച നേഗിയാണ് സൂപ്പര്‍ ഡാന്‍സ് സ്റ്റെപ്‌സിലൂടെ അമ്പരപ്പിക്കുന്നത്.

ആശുപത്രി വാര്‍ഡില്‍ നിന്നുകൊണ്ടുള്ള റിച്ചയുടെ ഡാന്‍സ് കാഴ്ചക്കാരുടെ ഉള്ളു നിറക്കുന്നതാണ്. ഡോക്ടേഴ്‌സ് ഡേയില്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് തന്റെ കിടിലന്‍ ഡാന്‍സ് റിച്ച പങ്കുവെച്ചത്. വരുണ്‍ ധവാന്റെ സ്ട്രീറ്റ് ഡാന്‍സര്‍ ത്രീഡിയിലെ ഗാനത്തിനൊപ്പമാണ് റിച്ച ചുവടുവെക്കുന്നത്. മറ്റ് ഡോക്ടര്‍മാരെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള കുറിപ്പും വിഡിയോയ്‌ക്കൊപ്പം ചേര്‍ത്തിട്ടുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Richa (@dr.richa.negi) on

ഈ ചൂടത്ത് മനോഹരമായ വേഷമണിഞ്ഞ് രോഗികളെ ചികിത്സിക്കുമ്പോള്‍ പോലും കടന്നുപോകുന്ന സാഹചര്യത്തിന്റെ നെഗറ്റിവിറ്റി ഞങ്ങളിലേക്ക് എത്താന്‍ അനുവദിക്കില്ല. ആത്മവിശ്വാസം നല്‍കുന്ന പുഞ്ചിരിയോടെ രാജ്യത്തെ സഹായിക്കാനായി കഴിവിന്റെ പരമാവധി ശ്രമിക്കുന്ന എന്റെ സഹപ്രരവര്‍ത്തകര്‍ക്ക് ഡോക്ടേഴ്‌സ് ഡേ ആശംസകള്‍.- ഡോ. റിച്ച കുറിച്ചു. ബോളിവുഡ് നടന്‍ വരുണ്‍ ധവാനും വിഡിയോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് വിഡിയോ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com