മരത്തില്‍ ഇഴഞ്ഞു കയറുന്ന പെരുമ്പാമ്പ്, നീളം കണ്ടാല്‍ ഞെട്ടും; ലോക പാമ്പ് ദിനത്തില്‍ ഒരു വീഡിയോ 

ഒരു മരത്തിന്റെ മുകളിലേക്ക് ഇഴഞ്ഞു കയറുന്ന പെരുമ്പാമ്പിന്റെ വീഡിയോയാണ് സുശാന്ത പങ്കുവെച്ചിരിക്കുന്നത്.
മരത്തില്‍ ഇഴഞ്ഞു കയറുന്ന പെരുമ്പാമ്പ്, നീളം കണ്ടാല്‍ ഞെട്ടും; ലോക പാമ്പ് ദിനത്തില്‍ ഒരു വീഡിയോ 

ഇന്ന് ലോക പാമ്പ് ദിനം. ഇതിന്റെ പ്രാധാന്യം വ്യക്തമാക്കി സുശാന്ത നന്ദ ഐഎഫ്എസ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോ ശ്രദ്ധേയമാകുന്നു. വ്യാപകമായാണ് സോഷ്യല്‍മീഡിയയില്‍ വീഡിയോ പങ്കുവെയ്ക്കുന്നത്.

ഒരു മരത്തിന്റെ മുകളിലേക്ക് ഇഴഞ്ഞു കയറുന്ന പെരുമ്പാമ്പിന്റെ വീഡിയോയാണ് സുശാന്ത പങ്കുവെച്ചിരിക്കുന്നത്. ഒറ്റ നോട്ടത്തില്‍ പേടിപ്പെടുത്തുന്നതാണ് പാമ്പിന്റെ നീളം. ലോകത്തെ ഏറ്റവും വലിയ പാമ്പുകളില്‍ ഒന്നാണ് ഇത് എന്ന് പറഞ്ഞ് കൊണ്ടാണ് ദൃശ്യം നല്‍കിയിരിക്കുന്നത്.

ഇന്ത്യയില്‍ പാമ്പുമായി ബന്ധപ്പെട്ട വിശ്വാസങ്ങളും സുശാന്ത നന്ദ ഇതൊടൊപ്പമുളള കുറിപ്പില്‍ വിശദമാക്കിയിട്ടുണ്ട്. പുനര്‍ജനനം, മരണം, തുടങ്ങിയവയുടെ പ്രതീകമായി ഇന്ത്യക്കാര്‍ മുഖ്യമായി ഉപയോഗിക്കുന്നത് പാമ്പിനെയാണ്. ഓരോ കാലഘട്ടങ്ങളില്‍ പാമ്പ് അതിന്റെ തൊലി ഉപേക്ഷിച്ച് പുതുജീവന്‍ തേടുന്നതാണ് മരണത്തിന്റെയും പുനര്‍ജനനത്തിന്റെ പ്രതീകമായി പാമ്പിനെ ചിത്രീകരിക്കാന്‍ ഇന്ത്യക്കാരെ പ്രേരിപ്പിക്കുന്നതെന്നും സുശാന്ത നന്ദ വിവരിക്കുന്നു. പാരിസ്ഥിതിക സന്തുലനാവസ്ഥ നിലനിര്‍ത്തുന്നതില്‍ പാമ്പ് നിര്‍ണായക പങ്കാണ് വഹിക്കുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com