കോവിഡിനെ കീഴടക്കി ചേച്ചി, സന്തോഷച്ചുവടു വച്ച് അനിയത്തി; സഹോദരിമാരുടെ നൃത്തം വൈറല്‍ 

ചേച്ചി നടന്നുവരുന്നത് കണ്ടയുടന്‍ പാട്ടുവച്ച് നൃത്തം ചെയ്യുകയായിരുന്നു യുവതി
കോവിഡിനെ കീഴടക്കി ചേച്ചി, സന്തോഷച്ചുവടു വച്ച് അനിയത്തി; സഹോദരിമാരുടെ നൃത്തം വൈറല്‍ 

കോവിഡ് ബാധിതയായിരുന്ന സഹോദരി രോഗം ഭേദമായി വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അനിയത്തി നല്‍കിയ സ്വീകരണമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചേച്ചിയെ കണ്ട സന്തോഷത്തില്‍ നൃത്തം ചെയ്യുകയായിരുന്നു യുവതി. ഐപിഎസ് ഉദ്യോഗസ്ഥനായ ദിപാന്‍ഷു കബ്രയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. 

സഹോദരി വഴിയില്‍ എത്തിയപ്പോള്‍ തന്നെ അനിയത്തി വീട്ടുമുറ്റത്ത് കത്തുനിക്കുന്നത് വിഡിയോയില്‍ കാണാം. ചേച്ചി നടന്നുവരുന്നത് കണ്ടയുടന്‍ പാട്ടുവച്ച് നൃത്തം ചെയ്യുകയായിരുന്നു യുവതി. ചേച്ചിയും ഒപ്പം ചേര്‍ന്നതോടെ ഇരുവരും ചേര്‍ന്ന് കാഴ്ച്ചക്കാരുടെ ഹൃദയം കീഴടക്കി. 

ഇത്രയധികം സ്‌നേഹവും കരുതലുമുള്ള കുടുംബങ്ങളെ ഒരു മഹാമാരിക്കും തകര്‍ക്കാന്‍ കഴിയില്ലെന്നാണ് ദിപാന്‍ഷു വിഡിയോയ്‌ക്കൊപ്പം ട്വീറ്റ് ചെയ്തിരിക്കുന്നത്. നിരവധി ആളുകള്‍ ഇതിനോടകം വിഡിയോ പങ്കുവച്ചുകഴിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com