'90 വയസ് വരെ മനോഹരമായി ജീവിച്ചു, എനിക്ക് ഇനി കൃത്രിമ ശ്വാസത്തിന്റെ ആവശ്യമില്ല'

'90 വയസ് വരെ മനോഹരമായി ജീവിച്ചു, എനിക്ക് ഇനി കൃത്രിമ ശ്വാസത്തിന്റെ ആവശ്യമില്ല'
'90 വയസ് വരെ മനോഹരമായി ജീവിച്ചു, എനിക്ക് ഇനി കൃത്രിമ ശ്വാസത്തിന്റെ ആവശ്യമില്ല'

ബ്രസല്‍സ്: മനുഷ്യത്വത്തിന്റേയും സഹാനുഭൂതിയുടേയും കഥകൾ കൂടി പറഞ്ഞു തരികയാണ് ഈ കൊറോണാക്കാലം. കോവിഡ് 19 ബാധിച്ച് നിരവധി പേരാണ് ലോകമെമ്പാടും ഓരോ ദിവസവും മരിച്ചു കൊണ്ടിരിക്കുന്നത്. ബെല്‍ജിയത്തിലെ 90 കാരിയായ സൂസന്‍ ഹൊയ്‌ലാട്‌സ് മുത്തശ്ശിയും വൈറസ് ബാധയേറ്റ് മരിച്ചവരിൽ ഒരാളാണ്. 

ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സൂസന്റെ മരണം. കൃത്രിമ ശ്വസനോപകരണം നിരസിച്ചതാണ് സൂസനെ മരണത്തിലേക്ക് നയിച്ചത്. ഡോക്ടര്‍മാര്‍ കൃത്രിമ ശ്വാസം നല്‍കാന്‍ ശ്രമിച്ചെങ്കിലും സൂസന്‍ തനിക്കത് വേണ്ടെന്ന് പറഞ്ഞ് നിരസിക്കുകയായിരുന്നു. അതിന് സൂസന്‍ പറഞ്ഞ കാരണമാണ് ഏറ്റവും ശ്രദ്ധേയമായത്. 

'എനിക്കു മനോഹരമായ ഒരു ജീവിതം ലഭിച്ചു കഴിഞ്ഞു. ഇനി കൃത്രിമ ശ്വാസത്തിന്റെ ആവശ്യമില്ല. അത് ഏതെങ്കിലും ചെറുപ്പക്കാരുടെ ജീവന്‍ രക്ഷിക്കാനായി ഉപയോഗിക്കൂ'-  ഡോക്ടര്‍ എത്ര നിര്‍ബന്ധിച്ചിട്ടും സൂസന്‍ കൃത്രിമ ശ്വാസം സ്വീകരിക്കാന്‍ തയ്യാറായില്ല. കഴിഞ്ഞ ശനിയാഴ്ച സൂസൻ മുത്തശ്ശി വിട പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com