ആനമുത്തശ്ശിയ്ക്ക് ഇനി അന്ത്യവിശ്രമം; 72-ാം വയസിൽ അംബികയ്ക്ക് ദയാവധം നൽകി 

ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്നാണ് ദയാവധം ചെയ്തത്
ആനമുത്തശ്ശിയ്ക്ക് ഇനി അന്ത്യവിശ്രമം; 72-ാം വയസിൽ അംബികയ്ക്ക് ദയാവധം നൽകി 

വാഷിങ്ടണിലെ സ്മിത്ത്സോണിയന്‍ ദേശീയ മൃഗശാലയിൽ ഏഷ്യന്‍ ആനയായ അംബികയെ ദയാവധത്തിന് വിധേയയാക്കി. 72കാരിയായ ആനയെ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്നാണ് ദയാവധം ചെയ്തത്. അംബികയുടെ അടുത്ത സുഹൃത്തുക്കളായിരുന്ന രണ്ട് ആനകള്‍ക്ക് അന്തിമോപചാരം അർപ്പിക്കാൻ അവസരം നൽകിയതിന് ശേഷമാണ് ദയാവധം നടത്തിയത്. 

ആനയുടെ മുൻകാലിലെ മുറിവിനെത്തിടർന്ന് ഉണ്ടായ അസ്വസ്ഥതകളാണ് ദയാവധമെന്ന തീരുമാനത്തിലേക്ക് അധികാരികളെ എത്തിച്ചത്.  ഭാരം താങ്ങാനാവാതെ കാലില്‍ വളവ് കൂടി വന്നതോടെയാണ് ആനയുടെ അവസ്ഥ വളരെ മോശമായി. ആനയെ എഴുന്നേല്‍പ്പിക്കാന്‍ സൂക്ഷിപ്പികാരും വിദഗ്ധരും പരിശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ ദയാവധത്തിന് അനുമതി നല്‍കുകയായിരുന്നു. 

1948 കാലത്താണ് അംബിക ജനിച്ചതെന്നാണ് വിവരം. കൂര്‍ഗ് വനംവകുപ്പാണ് അംബികയെ പിടികൂടിയത്. അന്ന് ആനയ്ക്ക് എട്ട് വയസ് പ്രായമുണ്ടായിരുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. 1961 വരെ തടിപിടിക്കാൻ ഉപയോ​ഗിച്ചിരുന്ന ആനയെ പിന്നീട് മൃഗശാലയ്ക്ക് സമ്മാനിക്കുകയായിരുന്നു. വടക്കേ അമേരിക്കയിലെ പ്രായമേറിയ മൂന്ന് ആനകളിലൊന്നായിരുന്നു അംബിക. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com