'കുഞ്ഞിന് വേണ്ടി അമ്മ എന്തും ചെയ്യും'; പാമ്പുമായി പോരാടി വിജയിക്കുന്ന അമ്മ എലി ( വീഡിയോ)

മാതൃത്വത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.
'കുഞ്ഞിന് വേണ്ടി അമ്മ എന്തും ചെയ്യും'; പാമ്പുമായി പോരാടി വിജയിക്കുന്ന അമ്മ എലി ( വീഡിയോ)

മാതൃത്വത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. തന്നെക്കാള്‍ ശക്തനായ എതിരാളിയാണെന്ന് തിരിച്ചറിഞ്ഞിട്ടും പാമ്പിന്റെ വായില്‍ അകപ്പെട്ട കുഞ്ഞിനെ രക്ഷിക്കാന്‍ അമ്മ എലി നടത്തുന്ന പോരാട്ടത്തിന്റെ വീഡിയോയാണ് വ്യാപകമായി ഷെയര്‍ ചെയ്യുന്നത്. മൂന്ന് വര്‍ഷം മുന്‍പുളള വീഡിയോയാണ് ഇപ്പോള്‍ കുത്തിപ്പൊക്കിയിരിക്കുന്നത്.

പാമ്പിന്റെ വായില്‍ അകപ്പെട്ടിരിക്കുകയാണ് കുഞ്ഞ് എലി. ഇതിനെ രക്ഷിക്കാന്‍ പാമ്പുമായി യുദ്ധം ചെയ്യുകയാണ് അമ്മ എലി. പാമ്പിന്റെ വാലില്‍ തുടര്‍ച്ചയായി കടിച്ചു കൊണ്ടാണ് എലിയുടെ പോരാട്ടം. നില്‍ക്കക്കളിയില്ലാതെ പാമ്പ് എലി കുഞ്ഞിനെ ഉപേക്ഷിച്ച് രക്ഷപ്പെട്ട് പോകാന്‍ ശ്രമിക്കുകയാണ്. എന്നിട്ടും വിടാനുളള ഭാവമില്ല അമ്മ എലിക്ക്. പാമ്പിന്റെ പിന്നാലെ പായുകയാണ് എലി.

റോഡില്‍ നിന്നുളള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. അവസാനം തിരിച്ചുവന്ന അമ്മ എലി റോഡില്‍ തന്നെ കാത്തുനില്‍ക്കുന്ന കുഞ്ഞിനോട് കാണിക്കുന്ന സ്‌നേഹ പ്രകടനമാണ് വീഡിയോയില്‍ അവസാനം.

കടപ്പാട്: നാഷണല്‍ ജ്യോഗ്രഫിക്‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com