മഹാബലിയെപ്പോലെ 364 ദിവസവും മണ്ണിനടിയിൽ, 'പാതാള തവള' ഔദ്യോഗിക പദവിയിലേക്ക്  

മഹാബലി തവള, പന്നിമൂക്കൻ തവള എന്നൊക്കെയാണ് ഇവ അറിയപ്പെടുന്നത്
മഹാബലിയെപ്പോലെ 364 ദിവസവും മണ്ണിനടിയിൽ, 'പാതാള തവള' ഔദ്യോഗിക പദവിയിലേക്ക്  

തിരുവനന്തപുരം: സഹ്യപർവതനിരകളിൽ മാത്രം കാണപ്പെടുന്ന പാതാള തവളയെ സംസ്ഥാനത്തിന്റെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കാൻ നടപടി. വനം വകുപ്പിന്റെ ശുപാർശ സംസ്ഥാന വന്യജീവി സംരക്ഷണ ബോർഡിന് ഉടൻ സമർപ്പിക്കും. 

മഹാബലി തവള, പന്നിമൂക്കൻ തവള എന്നുമൊക്കെ ഇത് അറിയപ്പെടുന്നു. ‘പർപ്പിൾ ഫ്രോഗ്’ എന്നും പേരുണ്ട്. ‘നാസികബട്രാക്കസ് സഹ്യാദ്രെൻസിസ്’ എന്നാണു ശാസ്ത്രീയ നാമം. സൂഓഗ്ലോസ്സിഡായെ കുടുംബത്തിൽപ്പെടുന്ന ഇവ ജീവിച്ചിരിക്കുന്ന ഫോസിൽ ആയാണ് കണക്കാക്കപ്പെടുന്നത്. പന്നികളുടേതു പോലെ മൂക്ക് ഉള്ളതിനാലാണ് ‘പന്നി മൂക്കൻ തവള’ എന്ന പേരുവന്നത്. വെളുത്ത നിറമുള്ള കൂർത്ത മൂക്കാണ് ഇവയ്ക്ക്. 

വർഷത്തിൽ 364 ദിവസവും ഇവ മണ്ണിനടിയിലാണ്. പ്രജനനത്തിനായി ഒരു ദിവസം മാത്രം പുറത്തെത്തും. അതുകൊണ്ടാണ് 'മാവേലി തവള' എന്ന പേര് വന്നത്. ഈ പേരിൽ തവളയെ ഔദ്യോഗിക തവളയാക്കാനാണ് ശ്രമം. ചിതലും മണ്ണിരയും മണ്ണിലെ മറ്റു ചെറു പ്രാണികളമാണു ഭക്ഷണം. ഏകദേശം ഏഴ് സെന്റിമീറ്റർ വരെ നീളമുള്ള ഇവയുടെ ശരീരം ധൂമ്ര നിറത്തിലുള്ളതാണ്

2003 ഒക്ടോബറിൽ ഇടുക്കി ജില്ലയിലാണ് പാതാള തവളയെ ആദ്യം കണ്ടത്.  ഡൽഹി സർവകലാശാലയിലെ പ്രഫ. എസ്.ഡി.ബിജു, ബ്രസൽസ് ഫ്രീ യൂണിവേഴ്സിറ്റിയിലെ ഫ്രാങ്കി ബൊസ്യൂടു എന്നിവരാണ് ഇതിനെ കണ്ടെത്തിയത്.  2012 ഡിസംബറിൽ തൃശൂരിലും കണ്ടെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com