വളർത്തുനായയെ ചുറ്റിവരിഞ്ഞ് 20 അടി നീളമുള്ള കൂറ്റൻ പെരുമ്പാമ്പ്, ഒരുമണിക്കൂർ നീണ്ട പരിശ്രമം; രക്ഷിച്ച് ഉടമ 

കിലോയോളം തൂക്കമുണ്ടായിരുന്ന പാമ്പിനെ വനമേഖലയിൽ തുറന്നുവിട്ടു
വളർത്തുനായയെ ചുറ്റിവരിഞ്ഞ് 20 അടി നീളമുള്ള കൂറ്റൻ പെരുമ്പാമ്പ്, ഒരുമണിക്കൂർ നീണ്ട പരിശ്രമം; രക്ഷിച്ച് ഉടമ 

കൂറ്റൻ പെരുമ്പാമ്പിന്റെ പിടിയിൽ നിന്നും വളർത്തുനായയെ രക്ഷിച്ച് ഉടമ. നായയെ ചുറ്റിവരിഞ്ഞ് വിഴുങ്ങാൻ തുടങ്ങുകയായിരുന്നു പാമ്പ്. കരച്ചിൽ കേട്ട് ഓടിയെത്തിയ ഉടമ സുഹൃത്തിന്റെയും വനം വകുപ്പിന്റെയും സഹായത്തോടെയാണ് നായയെ രക്ഷിച്ചത്. 

ഫാം ഹൗസിൽ നിന്നും രാവിലെ വളർത്തു നായയുടെ കരച്ചിൽ കേട്ടാണ് രവി ഷെട്ടി ബിൻഡൂർ ഓടിയെത്തിയത്. 20 അടിയോളം നീളമുള്ള കൂറ്റൻ പാമ്പ് നായയെ വരിഞ്ഞുമുറുക്കി വിഴുങ്ങാൻ ശ്രമിക്കുന്ന കാഴ്ചയാണ് രവി കണ്ടത്. സുഹൃത്തായ രാജീവ ഗൗഡയുടെ സഹായം തേടിയ രവി ഉടൻ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരേയും വിവരമറിയിച്ചു. ഒരു മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് പാമ്പിന്റെ പിടിയിൽ നിന്നും നായയെ രക്ഷിക്കാനായത്. 

കർണാടകയിലെ ഉടുപ്പി ജില്ലയിലുള്ള ഗോലിഹേൽ എന്ന സ്ഥലത്താണ് സംഭവം. വനം വകുപ്പ് അധികൃതർ പാമ്പിനെ ഇവിടെ നിന്നും നീക്കം ചെയ്തു. അമ്പത് കിലോയോളം തൂക്കമുണ്ടായിരുന്ന പാമ്പിനെ പിന്നീട് വനമേഖലയിൽ തുറന്നുവിട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com