ശാസ്ത്രലോകത്ത് അമ്പരപ്പ്, റെയിന്‍ഡീറിനെ വേട്ടയാടി ഭക്ഷിച്ച് ധ്രുവക്കരടി- വീഡിയോ 

വടക്കന്‍ നോര്‍വെയിലെ സ്വാര്‍ബാര്‍ഡ് മേഖലയില്‍ നിന്നാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്
റെയിന്‍ഡീറിനെ ആക്രമിക്കുന്ന ധ്രുവക്കരടി
റെയിന്‍ഡീറിനെ ആക്രമിക്കുന്ന ധ്രുവക്കരടി

തിവിന് വിപരീതമായുള്ള ധ്രുവക്കരടിയുടെ വേട്ടയാടലില്‍ അമ്പരന്ന് ലോകം. റെയിന്‍ഡീറിനെ വേട്ടയാടി ഭക്ഷിക്കുന്ന ധ്രുവക്കരടിയുടെ വിഡിയോയാണ് ശാസ്ത്രലോകത്ത് ചര്‍ച്ചയാകുന്നത്. ഒരേ ആവാസ വ്യവസ്ഥയിലുള്ള ജീവികളല്ല ധ്രുവക്കരടിയും റെയിന്‍ഡീറും. അതുകൊണ്ട് തന്നെ അതീവശ്രദ്ധ ചുറ്റുപാടുകളിലേക്കും നല്‍കേണ്ടതുണ്ടെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. കാലാവസ്ഥാ വ്യതിയാനമാണ് ഇതിന് കാരണമെന്നാണ് ഗവേഷകരുടെ അഭിപ്രായം.

ഓഗസ്റ്റ് 21 ന് വടക്കന്‍ നോര്‍വെയിലെ സ്വാര്‍ബാര്‍ഡ് മേഖലയില്‍ നിന്നാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ആഗോളതാപനം മൂലം മഞ്ഞുപാളികള്‍ ഇല്ലാതായതോടെ ധ്രുവക്കരടികള്‍ക്ക് ആര്‍ട്ടിക്കിലൂടെ സഞ്ചരിക്കാനോ ഇരതേടാനോ കഴിയാത്ത സ്ഥിതിയാണ്. ഈ മാറ്റമാണ് ധ്രുവക്കരടികളെ ഇരതേടി മറ്റ് മേഖലകളിലേക്കു പോകാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് നിഗമനം.

സ്വാല്‍ബാര്‍ഡിലെ പോളിഷ് ഗവേഷകര്‍ സ്ഥാപിച്ച ഒരു നിരീക്ഷണ കേന്ദ്രത്തിന് സമീപമാണ് റെയിന്‍ഡീര്‍ വേട്ട അരങ്ങേറിയത്. ഗവേഷകര്‍ നോക്കി നില്‍ക്കെയാണ് ഒരു പെണ്‍ധ്രുവക്കരടി റെയിന്‍ഡീര്‍ കൂട്ടത്തെ കണ്ടെത്തുന്നതും അവയ്ക്കരികിലേക്ക് നീങ്ങിയതും. അപകടം മനസ്സിലാക്കിയ റെയിന്‍ഡീറുകള്‍ തൊട്ടടുത്തുള്ള ജലാശയത്തിലേക്കിറങ്ങി മറുകരയിലേക്ക് നീന്തി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ കടലില്‍ നീന്തുന്ന ധ്രുവക്കരടിക്ക് ജലാശയത്തിലെ വെള്ളം ഒരു വെല്ലുവിളിയായിരുന്നില്ല. പിന്തുടര്‍ന്ന് ഒരു റെയിന്‍ഡീറിനെ പിടിച്ച ധ്രുവക്കരടി വലിച്ച് കരയില്‍ കൊണ്ട് വന്ന് അതിനെ ഭക്ഷിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com