"നിങ്ങളാണ് നിങ്ങളുടെ നേതാവ്, നിങ്ങളാണ് നിങ്ങളുടെ ശബ്ദം"; ഹർനാസിനെ വിശ്വസുന്ദരിയാക്കിയ ആ ഉത്തരം 

ആത്മവിശ്വാസത്തോടെ ഈ ചോദ്യത്തിന് ഉത്തരം നൽകി ഹർനാസ് വിശ്വസുന്ദരി പട്ടം നേടിയെടുത്തു
ഹർനാസ് സന്ധു /ഫോട്ടോ: ട്വിറ്റർ
ഹർനാസ് സന്ധു /ഫോട്ടോ: ട്വിറ്റർ

21കാരിയായ ഹർനാസിലൂടെ 21 വർഷത്തിന് ശേഷം ഇന്ത്യയിലേക്ക് മിസ് യൂണിവേഴ്സ് പട്ടം എത്തിയിരിക്കുകയാണ്. നിങ്ങളെ കേട്ടുകൊണ്ടിരിക്കുന്ന യിവതികളോട് ഇപ്പോൾ അവർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ നേരിടാൻ എന്ത് ഉപദേശം നൽകുമെന്നായിരുന്നു മിസ് യൂണിവേഴ്സ് വേദിയിൽ ഹർനാസിനെ തേടിയെത്തിയ ചോദ്യം. ആത്മവിശ്വാസത്തോടെ ഈ ചോദ്യത്തിന് ഉത്തരം നൽകി ഹർനാസ് വിശ്വസുന്ദരി പട്ടം നേടിയെടുത്തു. 

'നിങ്ങൾക്കുവേണ്ടി ശബ്ദമുയർത്തൂ...'

"എനിക്ക് തോന്നുന്നു ഇന്നത്തെ യുവാക്കൾ നേരിടുന്ന ഏറ്റവും വലിയ സമ്മർദ്ദം ആത്മവിശ്വാസക്കുറവാണെന്നാണ്. നിങ്ങൾ അമൂല്യരാണ് എന്ന് അറിയുന്നത് നിങ്ങളെ കുടുതൽ സുന്ദരമാക്കും. മറ്റുള്ളവരുമായി നിങ്ങളെത്തന്നെ താരതമ്യം ചെയ്യുന്നത് നിർത്തൂ, ലോകത്തുടനീളം നടക്കുന്ന മറ്റു പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ച് നമുക്ക് സംസാരിക്കാം. പുറത്തു വരൂ, നിങ്ങൾക്കുവേണ്ടി ശബ്ദമുയർത്തൂ, കാരണം നിങ്ങളാണ് നിങ്ങളുടെ ജീവിതത്തിന്റെ നേതാവ്. നിങ്ങളാണ് നിങ്ങളുടെ ശബ്ദം. ഞാൻ എന്നിൽ വിശ്വസിച്ചു, അതുകൊണ്ടാണ് ഞാനിന്ന് ഇവിടെ നിൽക്കുന്നത്",  എന്നായിരുന്നു ഹർനാസിന്റെ ഉത്തരം 

എഴുപതാമത് മിസ് യൂണിവേഴ്സ്

പഞ്ചാബ് സ്വദേശിയാണ് ഹർനാസ് സന്ധു. 2000ത്തിൽ ലാറ ദത്തയാണ് അവസാനമായി രാജ്യത്തിനായി മിസ് യൂണിവേഴ്‌സ് കിരീടം ചൂടിയത്.  ഇസ്രയേലിൽ ഏലിയറ്റിൽ നടന്ന എഴുപതാമത് മിസ് യൂണിവേഴ്സ് മത്സരത്തിൽ പാരഗ്വയേയും ദക്ഷിണാഫ്രിക്കയേയും പിന്തള്ളിയാണ് ഹർനാസ് ഒന്നാമതെത്തിയത്. പാരഗ്വ മത്സരാർത്ഥിയാണ് രണ്ടാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കൻ സുന്ദരിയാണ് മിസ് യൂണിവേഴ്‌സ് മത്സരത്തിൽ മൂന്നാമതെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com