വയസ് 25;  രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റ് ഇനി അയേഷ

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റ് ഇനി കശ്മിരില്‍ നിന്നുള്ള 25കാരി അയേഷാ അസീസ്
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റ് അയേഷാ അസീസ്.
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റ് അയേഷാ അസീസ്.

ശ്രീനഗര്‍: രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റ് ഇനി കശ്മിരില്‍ നിന്നുള്ള 25കാരി അയേഷാ അസീസ്. 2011ല്‍ പതിനഞ്ചു വയസ്സുള്ളപ്പോഴാണ് ലൈസന്‍സ് ലഭിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ വിദ്യാര്‍ഥി പൈലറ്റ് എന്ന നേട്ടത്തിലേക്ക് അയേഷ എത്തിയത്. അടുത്തവര്‍ഷം റഷ്യയിലെ സോകോള്‍ എയര്‍ബേസില്‍ മിഗ്29 പറത്താനുള്ള പരിശീലനവും ഇതിനിടെ അയേഷ പൂര്‍ത്തിയാക്കി. 

ബോംബെ ഫ്‌ളൈയിങ് ക്ലബില്‍ നിന്ന് ഏവിയേഷനില്‍ ബിരുദം പൂര്‍ത്തിയാക്കിയ അയേഷ 2017ല്‍ കമേഴ്‌സ്യല്‍ ലൈസന്‍സ് നേടുകയും ചെയ്തിരുന്നു 

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കശ്മീരി സ്ത്രീകള്‍ വിദ്യാഭ്യാസ രംഗത്ത് ഏറെ മുന്നേറിയതായി ആയേഷ പറയുന്നു. ഈ മേഖല തന്നെ കരിയറായി തിരഞ്ഞെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അയേഷ പറഞ്ഞു. തന്നെ ഈ മേഖല തിരഞ്ഞെടുക്കാന്‍ പൂര്‍ണ പിന്തുണ നല്‍കിയത് മാതാപിതാക്കളാണ്. തന്റെ എല്ലാ ആഗ്രഹങ്ങള്‍ക്കും കൂടെനിന്ന് പിന്തുണയ്ക്കുന്ന മാതാപിതാക്കളാണ് തന്റെ ഭാഗ്യം. അവരില്ലായിരുന്നെങ്കില്‍ ഇന്നത്തെ നേട്ടം കരസ്ഥമാക്കാന്‍ കഴിയില്ല. പ്രൊഫഷണല്‍ മേഖലയിലും വ്യക്തിപരമായും വളര്‍ച്ചയ്ക്കു വേണ്ടി എന്നും ആഗ്രഹിക്കുന്നവളാണ് താന്‍. അച്ഛനാണ് തന്റെ ഏറ്റവും വലിയ മാതൃകയെന്നും അയേഷ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com