നാടിന്റെ വികസനം; ആദ്യം 'ആട് മേയറും' പിന്നെ 'നായ മേയറും' സമാഹരിച്ചത് 30,000 ഡോളർ

നാടിന്റെ വികസനം; ആദ്യം 'ആട് മേയറും' പിന്നെ 'നായ മേയറും' സമാഹരിച്ചത് 30,000 ഡോളർ
നായ മേയർ മർഫി/ ട്വിറ്റർ
നായ മേയർ മർഫി/ ട്വിറ്റർ

നാട്ടിലെ മൈതാനത്തിന്റെ അറ്റകുറ്റപ്പണിക്കായി നായ മേയർ സമാഹരിച്ചത് 20,000 ഡോളർ. ഇക്കാര്യത്തിൽ പിന്നിലാക്കിയതാകട്ടെ 10,000 ഡോളർ സമാഹരിച്ച ആട് മേയറെ. തെരഞ്ഞെടുപ്പിൽ വിജയിക്കുന്നത് ആരായാലും നാടിന് വേണ്ടി പ്രവർത്തിക്കണമെന്ന് കാണിക്കുകയാണ് അമേരിക്കയിലെ ഫെയർ ഹാവനിലുള്ള ജനങ്ങൾ. 

2018ൽ ഫെയർ ഹാവനിലെ പ്രദേശവാസികൾ മേയറായി തിരഞ്ഞെടുത്തത് ലിങ്കൺ എന്ന ആടിനെയായിരുന്നു. ലിങ്കൺ ഏതാണ്ട് 10,000 ഡോളറാണ് അടുത്തുളള മൈതാനത്തിന്റെ അറ്റകുറ്റപ്പണിക്കായി സമാഹരിച്ചത്. ഇപ്പോഴത്തെ മേയറായ മർഫിയെന്ന നായ ലിങ്കണെ കടത്തിവെട്ടി ഏകദേശം 20,000 ഡോളറാണ് ഇതിനായി സമാഹരിച്ചത്.

മർഫിയുടെ ഉടമ ലിൻഡ ബാർക്കറാണ് മർഫിയെ രാഷ്ട്രീയത്തിൽ ഇറക്കിയത്. മനുഷ്യരേക്കാൾ മൃഗങ്ങൾക്ക് സമൂഹത്തിന് വേണ്ടി പ്രവർത്തിക്കാനാകുമെന്നാണ് ലിൻഡ പറയുന്നത്. എങ്ങനെയാണ് ഒരു മൃഗം ഇത്രയും കാശ് സമാഹരിക്കുന്നതെന്നാണ് ചിന്തിക്കുന്നതെങ്കിൽ അതിനുളള ഉത്തരം സിംപിളാണ്. ലിൻഡ നിർമിക്കുന്ന മാസ്കുകൾ വിറ്റാണ് മർഫി സ്റ്റാറാകുന്നത്. 

എന്നാൽ അറ്റകുറ്റപ്പണിയൊക്കെ കഴിഞ്ഞാൽ പാവം മർഫിക്ക് മൈതാനത്തിൽ പ്രവേശിക്കാനാകില്ല. നായകൾക്ക് ​ഗ്രൗണ്ടിൽ പ്രവേശനമില്ല. നായകൾക്ക് പ്രവേശനമില്ലെന്ന് കാണിച്ച് അവിടെ ബോർഡും സ്ഥാപിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com