അടങ്ങാത്ത 'പ്രണയം'; ഭാര്യയ്ക്ക് താജ്മഹല്‍ മാതൃകയില്‍ മാളിക നിര്‍മ്മിച്ച് നല്‍കി മധ്യപ്രദേശുകാരന്‍

മൂന്നു വര്‍ഷം കൊണ്ടാണ് താജ്മഹല്‍ മാളിക പൂര്‍ത്തിയാക്കിയത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: അനശ്വരപ്രണയത്തിന്റെ പ്രതീകമാണ് ആഗ്രയിലെ താജ്മഹല്‍. മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍ പത്‌നി മുംതാസ് മഹലിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ച താജ്മഹല്‍ ലോകാത്ഭുതങ്ങളിലൊന്നു കൂടിയാണ്. ഭാര്യയോടുള്ള പ്രണയത്തിന്റെ സാക്ഷ്യമായി താജ്മഹല്‍ മാതൃകയില്‍ ഭവനം നിര്‍മ്മിച്ച് സമ്മാനിച്ചിരിക്കുകയാണ് മധ്യപ്രദേശുകാരന്‍. 

മധ്യപ്രദേശിലെ ബര്‍ഹാന്‍പൂര്‍ സ്വദേശിയാണ് ഭാര്യയ്ക്ക് താജ്മഹല്‍ മോഡലില്‍ ആഡംബര മണിമാളിക പൂര്‍ത്തിയാക്കിയത്. മൂന്നു വര്‍ഷം കൊണ്ടാണ് താജ്മഹല്‍ മാളിക ഇയാള്‍ പൂര്‍ത്തിയാക്കിയത്. വന്‍ വെല്ലുവിളികളാണ് മാളിക പൂര്‍ത്തിയാക്കുന്നതിന് അഭിമുഖീകരിക്കേണ്ടി വന്നതെന്ന് ഇയാള്‍ പറയുന്നു. 

ബംഗാളില്‍ നിന്നും ഇന്‍ഡോറില്‍ നിന്നുമുള്ള കലാകാരന്മാരുടെ സഹായത്തോടെയാണ് വീടിനകത്തെ പണികള്‍ പൂര്‍ത്തീകരിച്ചത്. 29 അടി ഉയരമാണ് കെട്ടിടത്തിനുള്ളത്. വീടിന് മുന്നില്‍ താജ്മഹല്‍ മാതൃകയില്‍ ഗോപുരങ്ങളുമുണ്ട്. 

രാജസ്ഥാനില്‍ നിന്നുള്ള മക്രാന കൊണ്ടാണ് നിലം ഒരുക്കിയത്. മുംബൈയില്‍ നിന്നുള്ള മരപ്പണിക്കാരാണ് ഫര്‍ണിച്ചറുകള്‍ സജ്ജമാക്കിയത്. രണ്ടു നിലകളായുള്ള കെട്ടിടത്തില്‍, വലിയ ഹാളും രണ്ട് കിടപ്പുമുറികളുമാണ് താഴത്തുള്ളത്. മുകള്‍ നിലയില്‍ രണ്ട് കിടപ്പുമുറികളും ലൈബ്രറി, മെഡിറ്റേഷന്‍ റൂം എന്നിവയുമുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com