രണ്ടല്ല, ചെവികൾ നാലെണ്ണം! ഒരു അപൂർവ പൂച്ച ജന്മം (വീഡിയോ)

രണ്ടല്ല, ചെവികൾ നാലെണ്ണം! ഒരു അപൂർവ പൂച്ച ജന്മം (വീഡിയോ)
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

തുർക്കിയിൽ ഒരു അപൂർവ പൂച്ച ജന്മം. മിഡാസ് എന്നാണ് പൂച്ചക്കുട്ടിയുടെ പേര്. ഒറ്റ പ്രസവത്തിൽ അവളുടെ അമ്മ ഏഴ് കുഞ്ഞുങ്ങൾക്കാണ് ജന്മം നൽകിയത്. മിഡാസിന്റെ സവിശേഷത എന്താണെന്നല്ലേ. രണ്ട് ചെവികളല്ല മിഡാസിനുള്ളത്. നാല് ചെവികളാണ്! തുർക്കിയിലെ അങ്കാറയിലാണ് ഈ അപൂർവ പൂച്ചക്കുട്ടി ജനിച്ചത്. 

മിഡാസിന് ചെവി നാലെണ്ണമുണ്ടെങ്കിലും അവളുടെ ആറ് കൂടപ്പിറപ്പുകൾ സാധാരണ പൂച്ചക്കുട്ടികളാണ്. മിഡാസിൻറെ സവിശേഷ ജനിതക അവസ്ഥ കാരണമാകാം അവൾക്ക് നാല് ചെവികളുണ്ടായത്. കാനിസ് ഡോസെമെസിയെന്നാണ് മിഡാസിന്റെ ഉടമയുടെ പേര്. 

പൂച്ചയ്ക്ക് മിഡാസ് എന്ന പേര് നൽകിയതിന് പിന്നിലും ഒരു പ്രത്യേകത ഉണ്ട്. ഗ്രീക്ക് പുരാണത്തിലെ കഥാപാത്രമായ മിഡാസ് രാജാവ് അപ്പോളോ ദേവനെ വ്രണപ്പെടുത്തി. കഴുതച്ചെവി നൽകി അപ്പോളോ ദേവൻ രാജാവിനെ ശിക്ഷിച്ചു.  ആ കഥാപാത്രത്തിൽ നിന്നാണ് പൂച്ച കുട്ടിക്ക് ഈ പേരിട്ടത്. 

മിഡാസിൻറെ എല്ലാ ഇയർ ഫ്ലാപ്പുകളും അവളുടെ ഓഡിറ്ററി കനാലുമായി ബന്ധിപ്പിക്കപ്പെട്ടതാണ്. കേൾവിയെയോ മൊത്തത്തിലുള്ള ആരോഗ്യത്തെയോ ചെവിയുടെ പ്രത്യേകത ബാധിക്കുന്നില്ലെന്നും മിഡാസിന്റെ മൃഗ ഡോക്ടർ പറയുന്നു.

'ഞങ്ങൾ ഒരു പൂച്ചയെ വാങ്ങുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല, തെരുവിൽ നിന്ന് ഒരു പൂച്ചയെ രക്ഷിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു, ഞങ്ങൾ അവളെ ദത്തെടുക്കാൻ ആഗ്രഹിച്ചു. ആളുകൾക്ക് അവളുടെ രൂപം ഭയങ്കരമാണെന്ന് തോന്നുമെങ്കിലും, മിക്കവരും അവൾ എത്ര സുന്ദരിയാണെന്ന് പറഞ്ഞു കൊണ്ടാണ് എടുക്കുന്നത്'-
ഉടമ ഡോസെമെസി പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com