കാക്കയെ കണ്ടു പഠിക്കണം, വലിച്ചെറിഞ്ഞ മാലിന്യം വെയ്‌സ്റ്റ് ബിന്നില്‍ എടുത്തിടുന്ന വിഡിയോ വൈറല്‍ 

പേപ്പര്‍ കഷ്ണങ്ങള്‍ ചുണ്ടില്‍ കൊത്തിയെടുത്ത് അടുത്തുള്ള വെയിസ്റ്റ് ബിന്നിലേക്ക് നിക്ഷേപിക്കുകയാണ് കാക്ക
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

റോഡിലും അയല്‍ക്കാരന്റെ പറമ്പിലുമൊക്കെ മാലിന്യം വലിച്ചെറിയുന്നവര്‍ ഇനി ഈ കാക്കയെ കണ്ടു പഠിക്കണം. ചിതറിക്കിടന്ന മാലിന്യം കൊത്തിയെടുത്ത് കൃത്യമായി വെയിസ്റ്റ് ബിന്നില്‍ നിക്ഷേപിക്കുന്ന കാക്കയെയാണ് ട്വിറ്ററില്‍ വൈറലായ വിഡിയോയില്‍ കാണുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുഷാന്ത് നന്ദ പങ്കുവച്ച വിഡിയോയാണ് ഇപ്പോള്‍ ശ്രദ്ധനേടിയിരിക്കുന്നത്. 

38 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ നിലത്തികിടക്കുന്ന പേപ്പര്‍ കഷ്ണങ്ങള്‍ ചുണ്ടില്‍ കൊത്തിയെടുത്ത് അടുത്തുള്ള വെയിസ്റ്റ് ബിന്നിലേക്ക് നിക്ഷേപിക്കുകയാണ് കാക്ക. ' മനുഷ്യര്‍ക്ക് നാണമില്ലാതായെന്ന് ഈ കാക്കയ്ക്ക് അറിയാം', എന്ന് കുറിച്ചാണ് സുഷാന്ത് വിഡിയോ ട്വീറ്റ് ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com