പിറന്നാള്‍ സമ്മാനത്തിലെ ട്വിസ്റ്റ്! ആമസോണ്‍ പാഴ്‌സല്‍ അല്ല ഇത് ഒരു കിടിലന്‍ കേക്ക്  

ചിത്രം കണ്ടാല്‍ ആമസോണില്‍ നിന്ന് വാങ്ങിയ പിറന്നാള്‍ സമ്മാനമാണെന്ന് തോന്നുമെങ്കിലും സംഗതി ഒരുഗ്രന്‍ കേക്കാണ്
ട്വിറ്ററില്‍ വൈറലായ കേക്കിന്റെ ചിത്രം
ട്വിറ്ററില്‍ വൈറലായ കേക്കിന്റെ ചിത്രം

ര്‍ജിനലിനെ വെല്ലുന്ന കേക്ക് നിര്‍മ്മിക്കുന്നത് ഇപ്പോള്‍ ഒരു പതിവായി തീര്‍ന്നിരിക്കുകയാണ്. വീട്ടിലെ നിത്യോപയോഗ വസ്തുക്കളുടെ ആകൃതിയില്‍ കേക്ക് ഉണ്ടാക്കുന്നതാണ് ഇതിലെ ഏറ്റവും പുതിയ ട്രെന്‍ഡ്. ഇത്തരം കേക്ക് വിഡിയോകള്‍ വൈറല്‍ ആയതിന് പിന്നാലെ വീട്ടുപകരണങ്ങള്‍ കേക്ക് ആണെന്ന് കരുതി മുറിച്ചുനോക്കുന്ന രസകരമായ സംഭവങ്ങളും അരങ്ങേറി. എന്നാലിപ്പോള്‍ ബര്‍ത്ത്‌ഡേ സമ്മാനത്തിനകത്തെ സര്‍പ്രൈസാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ആമസോണ്‍ പാക്കേജിന്റെ ആകൃതിയില്‍ ഒരുക്കിയ കേക്കാണ് ട്വിറ്ററില്‍ നിറയുന്നത്. ചിത്രം കണ്ടാല്‍ ആമസോണില്‍ നിന്ന് വാങ്ങിയ പിറന്നാള്‍ സമ്മാനമാണെന്ന് തോന്നുമെങ്കിലും സംഗതി ഒരുഗ്രന്‍ കേക്കാണ്. മകന്റെ 24-ാം ജന്മദിനത്തില്‍ ബേക്കര്‍ കൂടിയായ അമ്മ ഒരുക്കിയതാണ് ഈ സര്‍പ്രൈസ്. കേക്കിന്റെ ചിത്രങ്ങള്‍ വൈറലായതിന് പിന്നാലെ ആമസോണിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലും പിറന്നാളുകാരനും കേക്കും താരമായി.

സംഭവം കേക്ക് ആണെന്ന് വിശ്വസിക്കാന്‍ കഴിയാത്തവരാണ് കമന്റ് ബോക്‌സില്‍ എത്തിന്നവരില്‍ ഏറെയും. ഓരൊ ചെറിയ ഡീറ്റെയിലിനും നല്‍കിയിട്ടുള്ള കൃത്യതയാണ് കേക്കില്‍ പ്രധാന ഘടകം. എന്തായാലും ആമസോണ്‍ പാഴ്‌സല്‍ കേക്കിന് ആരാധകര്‍ ഏറെയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com