ലോകത്തിലെ ഏറ്റവും വലിയ വായ, വലിയ ആപ്പിള്‍ വരെ ഒറ്റയടിക്ക് അകത്തേക്ക്, റെക്കോര്‍ഡ് - വീഡിയോ 

ലോകത്തിലെ ഏറ്റവും വീതിയുള്ള വായയെന്ന റെക്കോര്‍ഡ് തിരിച്ചുപിടിച്ച് യുവാവ്
ഏറ്റവും വീതിയുള്ള വായ എന്ന റെക്കോര്‍ഡ് നേടിയ ഐസക് ജോണ്‍സണ്‍
ഏറ്റവും വീതിയുള്ള വായ എന്ന റെക്കോര്‍ഡ് നേടിയ ഐസക് ജോണ്‍സണ്‍

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വീതിയുള്ള വായയെന്ന റെക്കോര്‍ഡ് തിരിച്ചുപിടിച്ച് യുവാവ്. 2019ല്‍ പെന്‍സില്‍വാനിയ സ്വദേശിയായ ഫിലിപ് ആംഗസില്‍ നിന്നാണ് ഐസക് ജോണ്‍സണ്‍ എന്ന യുവാവ് റെക്കോര്‍ഡ് തിരിച്ചുപിടിച്ചത്.

2017ല്‍ ജര്‍മ്മന്‍ സ്വദേശിയായ  ബെര്‍ഡ് ഷ്മിഡ് റെക്കോര്‍ഡ് നേടിയിരുന്നു. ആ റെക്കോര്‍ഡ് പിന്നീട് ജോണ്‍സണ്‍ തകര്‍ത്തു. 2019ല്‍ പെന്‍സില്‍വാനിയ സ്വദേശിയായ ഫിലിപ് ആംഗസ് ജോണ്‍സണിനെ മറികടന്നു. 9.52 സെന്റിമീറ്ററാണ് ഫിലിപിന്റെ വായയുടെ വലിപ്പം. എന്നാല്‍ ജോണ്‍സണ്‍ അതില്‍ തളതാരെ തന്റെ വായ വലുതാക്കാനുള്ള പരിശ്രമങ്ങള്‍ തുടര്‍ന്നു. ആ പരിശ്രമം വെറുതെയായില്ല. കൗമാരക്കാരനായിരുന്ന ജോണ്‍സണ്‍ പ്രായപൂര്‍ത്തി ആയതോടെ വായും വലുതായി. 10.175 സെന്റിമീറ്ററാണ് വലിപ്പം. 

ഒരു ബേസ്‌ബോള്‍ അല്ലെങ്കില്‍ സോഡ കുപ്പി, ഒരു വലിയ ആപ്പിളൊക്കെ ഒറ്റയടിക്ക് ജോണ്‍സണിന്റെ വായില്‍ കയറിപ്പോകും. പരിശോധന സമയത്ത്, വായ തുറക്കുന്നത് വേദനിപ്പിക്കുന്നുവോയെന്ന ചോദ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ വേദനയില്ല മറിച്ച് കുറച്ചേറെ നേരം വായ തുറന്നിരുന്നാല്‍ താന്‍ ക്ഷീണിതനാകുമെന്നാണ് ജോണ്‍സണ്‍ പറഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com