കൊതുക് 'ചുഴലിക്കാറ്റ്', ഭീതിയില്‍ ഒരു ഗ്രാമം- വീഡിയോ 

റഷ്യയുടെ കിഴക്കന്‍ തീരപ്രദേശത്തുള്ള അസ്റ്റ് കാംചാറ്റ്‌സ്‌ക് എന്ന ഗ്രാമത്തിലുള്ളവരാണ് കൊതുകുകളെ കൊണ്ട് പൊറുതിമുട്ടിയത്
കൊതുകുകള്‍ ചുഴലിക്കാറ്റ് പോലെ കൂട്ടത്തോടെ വരുന്ന കാഴ്ച
കൊതുകുകള്‍ ചുഴലിക്കാറ്റ് പോലെ കൂട്ടത്തോടെ വരുന്ന കാഴ്ച

സിക വൈറസ് ബാധയെ തുടര്‍ന്ന് കേരളത്തില്‍ കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഡെങ്കിപ്പനിയുടെ ഭീതിയും നിലനില്‍ക്കുന്നതിനാല്‍ കൊതുകുകളെ വളരാന്‍ അനുവദിക്കരുതെന്നാണ് അധികൃതര്‍ ആവര്‍ത്തിച്ച് പറയുന്നത്. ഇപ്പോള്‍ കൊതുകുകളുടെ ഭീതി കാരണം ഉറങ്ങാന്‍ പോലും കഴിയാത്ത റഷ്യയിലെ ഗ്രാമത്തില്‍ നിന്നുള്ള വാര്‍ത്തയാണ് വ്യാപകമായി പ്രചരിക്കുന്നത്. 

റഷ്യയുടെ കിഴക്കന്‍ തീരപ്രദേശത്തുള്ള അസ്റ്റ് കാംചാറ്റ്‌സ്‌ക് എന്ന ഗ്രാമത്തിലുള്ളവരാണ് കൊതുകുകളെ കൊണ്ട് പൊറുതിമുട്ടിയത്. വമ്പന്‍ ചുഴലിക്കാറ്റ് പോലെ കൊതുകുകള്‍ കൂട്ടത്തോടെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഗ്രാമത്തിലുടനീളം വട്ടമിട്ടു പറന്നുയര്‍ന്നത്. ഇതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

ചുഴലിക്കാറ്റിന്റെ രൂപത്തില്‍ കൂട്ടത്തോടെ കൊതുകുകള്‍ വരുന്നതാണ് വീഡിയോയിലുള്ളത്. പൊടിപടലങ്ങള്‍ക്കൊപ്പം കോടിക്കണക്കിന്  കൊതുകുകള്‍ കൂട്ടമായി തറയില്‍ നിന്നും  ഉയര്‍ന്നു പറന്നതോടെ   പ്രദേശത്ത് സൂര്യപ്രകാശം പോലും  കടന്നെത്താത്ത സ്ഥിതിയായി. പ്രധാന നിരത്തുകളിലും കൊതുകു ടൊര്‍ണാഡോകള്‍ രൂപപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന്  വാഹനം മുന്നോട്ടെടുക്കാന്‍ പോലുമാവാതെ യാത്രക്കാരും പ്രശ്‌നത്തിലായി. 

തുടക്കത്തില്‍ ചുഴലികാറ്റുകള്‍ രൂപപ്പെടുകയാണെന്നാണ് ഗ്രാമവാസികളും കരുതിയത്. എന്നാല്‍  പിന്നീടാണ് ഇവ കൊതുകുകളുടെ കൂട്ടമാണെന്ന് തിരിച്ചറിഞ്ഞത്.  നോക്കുന്നിടത്തെല്ലാം കൊതുകുകള്‍ ഇരച്ചെത്തുന്ന കാഴ്ച .  ഗ്രാമവാസികളില്‍ പലരും ഇതുമൂലം പുറത്തേക്കിറങ്ങാന്‍ പോലും ഭയപ്പെടുന്ന അവസ്ഥയായിരുന്നു. 

അതേസമയം കൊതുകു ടൊര്‍ണാഡോകള്‍ കണ്ടു ജനങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കൊതുകുകള്‍  ഇണചേരുന്ന  പ്രക്രിയയാണിത്. പെണ്‍ കൊതുകുകളുമായി ഇണചേരാന്‍ ആണ്‍ കൊതുകുകളാണ് ഇത്തരത്തില്‍ കൂട്ടമായി വട്ടമിട്ടു പറക്കുന്നതെന്ന് എന്റോമോളജിസ്റ്റായ ല്യുഡ്മില ലോബ്‌കോവ വിശദീകരിച്ചു. ഇവ മനുഷ്യനെ ആക്രമിക്കാന്‍ മുതിരാറില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com