ആനയെ ട്രൗസർ ഉടുപ്പിച്ചു! ഫ്രീക്കൻ

ആനയെ ട്രൗസർ ഉടുപ്പിച്ചു! ഫ്രീക്കൻ
ചിത്രം: ട്വിറ്റർ
ചിത്രം: ട്വിറ്റർ

സാമൂഹിക മാധ്യമങ്ങളിൽ വൈറലായി പാന്റും ഷർട്ടും ബെൽറ്റും ധരിച്ച് റോഡിലൂടെ ഫ്രീക്ക് ആയി നടക്കുന്ന ആനയുടെ ചിത്രം. വ്യവസായിയായ ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ ഈ ചിത്രം പങ്കുവെച്ചതോടെയാണ് ആന താരമായത്. 

പർപ്പിൾ നിറമുള്ള ഷർട്ടും വെളള നിറമുള്ള പാന്റും കറുത്ത ബെൽറ്റും ഒക്കെ ധരിച്ചായിരുന്നു ആനയുടെ യാത്ര. ‘അവിശ്വസനീയമായ ഇന്ത്യ’ എന്ന അടിക്കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര ചിത്രം ട്വിറ്ററിൽ പങ്കുവച്ചത്. 

രസകരമായ പല അഭിപ്രായങ്ങളും ചിത്രത്തിന് ലഭിക്കുന്നുണ്ട്. ചിത്രം പകർത്തിയത് എവിടെ നിന്നാണെന്നത് വ്യക്തമല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com