ഓടിക്കൊണ്ടിരിക്കുന്ന കാറി​ന്റെ ബോണറ്റിൽ പാമ്പ്, ഇഴഞ്ഞു വിൻഡ് സ്ക്രീനിലേക്ക്; വിഡിയോ വൈറൽ 

ബോണറ്റിൽ പാമ്പിനെ കണ്ട് പേടിച്ച് വണ്ടി നിർത്തിയ ഉടനെ പാമ്പ്​ പതുക്കെ വിൻഡ്‌ സ്‌ക്രീനിലേക്ക് ഇഴഞ്ഞു കയറി
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

തിവേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്ന കാറി​ന്റെ ബോണറ്റിൽ നിന്ന് വിൻഡ് സ്ക്രീനിലേക്ക് ഒരു പാമ്പ്​​ ഇഴഞ്ഞുകയറുന്ന വിഡിയോ ആണ്​ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കാറിന്റെ ബോണറ്റിൽ പാമ്പ് തെന്നി നീങ്ങുന്നതാണ് വിഡിയോയുടെ തുടക്കത്തിൽ കാണുന്നത്. 20 സെക്കൻഡ്​ ദൈർഘ്യമുള്ള വിഡിയോയാണ് യൂട്യൂബിൽ വൈറലാകുന്നത്. 

കാറിനുള്ളിൽ ഉണ്ടായിരുന്ന യാത്രക്കാരിൽ ഒരാളാണ് വിഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. ബോണറ്റിൽ പാമ്പിനെ കണ്ട് പേടിച്ച് വണ്ടി നിർത്തിയ ഉടനെ പാമ്പ്​ പതുക്കെ വിൻഡ്‌ സ്‌ക്രീനിലേക്ക് ഇഴഞ്ഞു കയറുന്നതും​ വിഡിയോയിൽ കാണാം. പാമ്പ് മരത്തിന്റെ മുകളിൽ നിന്ന്​ വീണതാണോ, അതൊ നേരത്തെ വാഹനത്തിൽ കയറിക്കൂടിയ പാമ്പ്​ വണ്ടി ചൂടായപ്പോൾ പുറത്ത്​ ചാടിയതാണോ എന്നാണ് പലരുടെയും സംശയം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com