കോളിഫ്ലവർ സ്റ്റെം സോസ് ട്രൈകളർ പാസ്ത; ഒരു വെറൈറ്റി രുചി 

പതിവിൽ നിന്ന് വ്യത്യസ്തമായി ഒരു വെററ്റി പരീക്ഷിച്ചാലോ?
കോളിഫ്ലവർ സ്റ്റെം സോസ് ട്രൈകളർ പാസ്ത
കോളിഫ്ലവർ സ്റ്റെം സോസ് ട്രൈകളർ പാസ്ത

പാസ്ത ഇഷ്ടമുള്ളവർ ഏറെയാണ്. പതിവിൽ നിന്ന് വ്യത്യസ്തമായി ഒരു വെററ്റി പരീക്ഷിച്ചാലോ? കോളിഫ്ലവർ സ്റ്റെം സോസ് ട്രൈകളർ പാസ്ത റെസിപ്പി


കോളിഫ്ലവർ സ്റ്റെം സോസ്
ചേരുവകൾ

കോളിഫ്ലവർ സ്റ്റെം - 2 എണ്ണം
സവാള - 0.5 കപ്പ്‌
വെളുത്തുള്ളി - 1 ടീസ്പൂൺ
ഒലിവ് ഓയിൽ - 1 ടേബിൾസ്പൂൺ
ഉപ്പ് - 0.25 ടീസ്പൂൺ
കുരുമുളക് - 0.25 ടീസ്പൂൺ
ക്രീം - 1 ടേബിൾസ്പൂൺ
പാർമേഷ്യൻ ചീസ് - 1 ടേബിൾസ്പൂൺ
തൈം - 0.25 ടീസ്പൂൺ
പാൽ - 1 കപ്പ്‌

ഒപ്പം കഴിക്കാവുന്നവ: ഗാർലിക് ബ്രെഡ്‌
ഗാർണിഷ് ചെയ്യാൻ: ഒലിവ് ക്രമ്പ്, ബേസിൽ ഓയിൽ
സെർവിംഗ് പോർഷനുകൾ: 1
 
പാസ്ത ചേരുവകൾ 

ട്രൈകളർ പാസ്ത - 2 പാക്കറ്റ്
ഉപ്പ് - 0.25 ടീസ്പൂൺ
കോളിഫ്ലവർ അല്ലികളാക്കിയത് - 1 കപ്പ്‌
കുരുമുളക് - 0.25 ടീസ്പൂൺ
ഇളം കോളിഫ്ലവർ ഇലകൾ - 1 ടീസ്പൂൺ
ഒലിവ് ക്രമ്പ് - 1 ടീസ്പൂൺ
ബേസിൽ ഓയിൽ - 0.25 ടീസ്പൂൺ

പാചകവിധി
കോളിഫ്ലവർ സ്റ്റെം സോസ്

1.    കോളിഫ്ലവർ സ്റ്റെം നന്നായി വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളായി മുറിക്കുക.
2.    ഒരു പാനിൽ എണ്ണ ചൂടാക്കുക.
3.    ഇതിലേക്ക് വെളുത്തുള്ളി, തൈം, സവാള എന്നിവ ചേർത്ത്, സവാളയുടെ നിറം മാറുന്നതുവരെ വഴറ്റുക.
4.    ഇതിലേക്ക് കോളിഫ്ലവർ സ്റ്റെം, ഉപ്പ്, കുരുമുളക്, എന്നിവ ചേർത്ത് വീണ്ടും വഴറ്റുക.
5.    കോളിഫ്ലവർ സ്റ്റെം നിറം മാറാൻ തുടങ്ങുമ്പോൾ ഇതിലേക്ക് പാൽ ചേർക്കുക.
6.    സ്റ്റെം നന്നായി വേവിച്ച ശേഷം ഇതിലേക്ക് പാർമേഷ്യാൻ ചീസ്, ക്രീം എന്നിവ ചേർക്കുക
7.    അടുപ്പിൽ നിന്നും വാങ്ങി വെച്ച് തണുപ്പിക്കുക. ശേഷം ഇത് മിക്സിയിൽ ഇട്ട് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം അരിച്ചെടുത്ത് മാറ്റി വയ്ക്കുക.

പാസ്ത

1.    ഒരു പാനിൽ വെള്ളം ചൂടാക്കുക, ബാക്കിയുള്ള ചേരുവകൾ മുഴുവൻ ഇതിലേക്ക് ചേർത്ത് ഒരു സ്റ്റോക്ക് ഉണ്ടാക്കുക.
2.    നേരത്തെ അരിച്ചെടുത്തു വെച്ച സ്റ്റോക്കിലേക്ക് ട്രൈകളർ പാസ്ത ചേർക്കുക, തിളപ്പിക്കുക, വീണ്ടും അരിച്ചെടുക്കുക.
3.    ഒരു പാൻ ചൂടാക്കുക, ഇതിലേക്ക് എണ്ണയും കോളിഫ്ലവർ അല്ലികളും ചേർക്കുക.
4.    കോളിഫ്ലവർ അല്ലികൾ വെന്തു കഴിയുമ്പോൾ ഇതിലേക്ക് സോസ് ചേർത്ത് വീണ്ടും വേവിക്കുക.
5.    സീസണിംഗ് ചെയ്ത ശേഷം പാസ്ത ചേർക്കുക.
6.    പാസ്ത ചെറുതായി വേവിച്ച ശേഷം ഇതിലേക്ക് പാർമേഷ്യാൻ ചീസ്, കോളിഫ്ലവർ ഇലകൾ എന്നിവ ചേർക്കുക.
7.    ഒലിവ് ക്രമ്പ്, ബേസിൽ ഓയിൽ എന്നിവ ചേർത്ത് അലങ്കരിച്ച് വിളമ്പാം.

ഫൈവ് സ്റ്റാർ കിച്ചൻ ഐടിസി

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂർ തയ്യാറാക്കിയ വിഭവങ്ങൾ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com