രുചിയൂറും മാൽപൂര പായസം തയ്യാറാക്കാം; റെസിപ്പി 

തിവിൽ നിന്ന് വ്യത്യസ്തമായി പരീക്ഷിക്കാൻ മാൽപൂര പായസം
മാൽപൂര പായസം
മാൽപൂര പായസം

പായസം ഇഷ്ടമല്ലാത്തവർ ആരുണ്ട്?, ഇതാ പതിവിൽ നിന്ന് വ്യത്യസ്തമായി പരീക്ഷിക്കാൻ മാൽപൂര പായസം.

ചേരുവകൾ

പൂരക്കുള്ള മാവ് തയ്യാറാക്കാൻ

സൂചി റവ - 1 കപ്പ്‌
ആട്ട - 3 ടേബിൾസ്പൂൺ
പഞ്ചസാര - 0.5 കപ്പ്‌
പാൽ - 1 കപ്പ്‌
ഏലക്കപ്പൊടി - അര ടീസ്പൂൺ
ജീരകം - 1 ടേബിൾസ്പൂൺ
തൈര് - 2 ടേബിൾസ്പൂൺ

ഫ്രൈ ചെയ്യാൻ

നെയ്യ് - 1.5 കപ്പ്‌

പായസത്തിന്

പാൽ - 500 മില്ലി
പഞ്ചസാര - 3 ടേബിൾസ്പൂൺ
അരി - 34 കപ്പ്‌
ഏലക്കപ്പൊടി - 1 ടീസ്പൂൺ
പിസ്ത തുണ്ടുകൾ - 2 ടീസ്പൂൺ
കുങ്കുമപ്പൂ - 2 എണ്ണം
ഉണക്കമുന്തിരി - 2 ടീസ്പൂൺ
നെയ്യ് - 15 മില്ലി

ഒപ്പം കഴിക്കാവുന്നവ: എണ്ണയിൽ വാട്ടിയ പച്ചമുളക്, മാംഗോ ജീര ചട്ണി

സെർവിംഗ് പോർഷനുകൾ:  2

ഗാർണിഷ് ചെയ്യാൻ: പിസ്ത തുണ്ടുകളാക്കിയത്

പാചകവിധി

പൂര മാവ്

1.    എല്ലാ ചേരുവകളും ഒരുമിച്ചു ചേർത്ത് നന്നായി യോജിപ്പിക്കുക.
2.    സൂചി നന്നായി കുതിരുന്നതു വരെ, 1 മണിക്കൂർ നേരത്തേക്ക് ഇത് മാറ്റിവെക്കുക.

ഫ്രൈ ചെയ്യാൻ

1.    ഒരു പാനിൽ നെയ്യ് ചൂടാക്കുക.
2.    ചൂടുള്ള നെയ്യിലേക്ക് പൂര മാവ് ഒഴിക്കുക.
3.    ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ ഫ്രൈ ചെയ്യുക.
4.    അടുപ്പിൽ നിന്നും മാറ്റിയ ശേഷം അധികമുള്ള നെയ്യ് ഡ്രെയിൻ ചെയ്ത് മാറ്റുക.

പായസത്തിന്

1.    അരി 20 മിനിറ്റ് നേരത്തേക്ക് കുതിർക്കുക.
2.    അടി കട്ടിയുള്ള ഒരു പാനിൽ പാൽ ഒഴിച്ച് ചൂടാക്കുക.
3.    ഈ പാലിലേക്ക് കുതിർത്തു വെച്ച അരി ചേർത്ത് നന്നായി വേവിക്കുക.
4.    മറ്റൊരു പാനിൽ നെയ്യ് ചൂടാക്കുക.
5.    ഇതിലേക്ക് ഡ്രൈ ഫ്രൂട്സ് ചേർത്ത് ചെറുതായി ഫ്രൈ ചെയ്യുക.
6.    പാലിലേക്ക് ഫ്രൈ ചെയ്ത ഡ്രൈ ഫ്രൂട്സും പഞ്ചസാരയും ചേർക്കുക.
7.    ഇതിലേക്ക് ഏലക്കപ്പൊടിയും കുങ്കുമപ്പൂവും ചേർക്കുക.
8.    പായസത്തിനൊപ്പം ചൂടോടെ വിളമ്പുക.

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി ഷെഫ്സ് സ്പെഷ്യല്‍ 

ഷെഫ് നവനീത് സിംഗ്, ഐടിസി രജ്പുതാന, ജയ്പൂർ തയ്യാറാക്കിയ വിഭവങ്ങള്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com