ജിറാഫിന് നേരെ ഇല നീട്ടി കുഞ്ഞി കൈകൾ, നീളൻ കഴുത്ത് കുനിച്ച് സ്നേഹം കടിച്ചെടുത്തു; വൈറലായി ക്യൂട്ട് വിഡിയോ 

കുഞ്ഞിക്കൈയിൽ ഇല പിടിച്ച് ജിറാഫിന് നേരെ നീട്ടുകയായിരുന്നു കുട്ടി
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

കുട്ടികളുടെ വിഡിയോകൾ ഞൊടിയിടയിലാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അവരുടെ കുസൃതിയും ക്യൂട്ട്നസും ആസ്വദിക്കാൻ ആളുകളേറെയാണ്. നിഷ്കളങ്കമായ സ്നേഹം നിറയുന്ന ഒരു വിഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ജിറാഫിന് ഭക്ഷണം നൽകുന്ന കുഞ്ഞിന്റെ വിഡിയോയാണിത്. 

മാതാപിതാക്കൾക്കാപ്പം മൃ​ഗശാല സന്ദർശിക്കാൻ എത്തിയപ്പോഴായിരുന്നു ഈ സ്നേഹപ്രകടനം. കുഞ്ഞിക്കൈയിൽ ഇല പിടിച്ച് ജിറാഫിന് നേരെ നീട്ടുകയായിരുന്നു കുട്ടി. ആഞ്ഞ് പരിശ്രമിച്ചിട്ടും കുഞ്ഞിന് എത്തിയില്ല. ഇത് കണ്ടപ്പോൾ നീളൻ കഴുത്ത് കുനിച്ച് ജിറാഫും ഇലവാങ്ങാൻ ശ്രമിക്കുന്നത് കാണാം. ഒടുവിൽ ഇരുവരുടെയും പരിശ്രമം ഫലം കണ്ടു. കുഞ്ഞ് നൽകിയ ഇലകൾ ജിറാഫിന് കഴിക്കാനായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com