ഭൂമിയേപ്പോലെയല്ല, ചൊവ്വ നിശബ്ദമാണ്; ഒരു പാട്ട് പാടണമെങ്കിൽ അലറേണ്ടി വരും, കാരണമിത്  

ഭൂമിയേക്കാൾ വളരെ സാവധാനമാണ് ചൊവ്വയിൽ ശബ്ദം സഞ്ചരിക്കുന്നതെന്ന് കണ്ടെത്തി
നാസ പുറത്തുവിട്ട ചൊവ്വയുടെ ചിത്രം/ഫയല്‍
നാസ പുറത്തുവിട്ട ചൊവ്വയുടെ ചിത്രം/ഫയല്‍

ചൊവ്വയിലെ അഗാധമായ നിശബ്ദതയ്ക്ക് കാരണം കണ്ടെത്തി പുതിയ പഠനം. നാസയുടെ പെർസിവെറൻസ് റോവറിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്ത ശാസ്ത്രജ്ഞർ ഭൂമിയേക്കാൾ വളരെ സാവധാനമാണ് ചൊവ്വയിൽ ശബ്ദം സഞ്ചരിക്കുന്നതെന്ന് കണ്ടെത്തി. ചൊവ്വയുടെ ഉപരിതലത്തിൽ അടിക്കുന്ന പരുക്കൻ കാറ്റിന്റേതടക്കമുള്ള ശബ്ദം പിടിച്ചെടുത്ത് ചൊവ്വയിലെ ശബ്ദ സഞ്ചാരത്തിലെ വ്യത്യാസം കണ്ടെത്താൻ ശാസ്ത്രജ്ഞരെ സഹായിക്കുകയാണ് പെർസിവെറൻസ് റോവർ. 

ഭൂമിയിൽ ശബ്ദം സെക്കൻഡിൽ 343 മീറ്റർ സഞ്ചരിക്കുമ്പോൾ ചൊവ്വയിൽ താഴ്ന്ന ശബ്ദം സെക്കൻഡിൽ 240 മീറ്ററും അത്യുച്ചത്തിലുള്ള ശബ്ദം സെക്കൻഡിൽ 250 മീറ്ററുമാണ് സഞ്ചരിക്കുക. ഭുമിയിൽ 65 മീറ്ററോളം സഞ്ചരിച്ചുകഴിയുമ്പോഴാണ് ശബ്ദത്തിന്റെ ശക്തി കുറയുന്നതെങ്കിൽ ചൊവ്വയിൽ വെറും എട്ട് മീറ്റർ സഞ്ചരിക്കുമ്പോൾ തന്നെ ശബ്ദം നേർത്തു തുടങ്ങും. 

വാര്‍ത്തകള്‍ അപ്പപ്പോള്‍ അറിയാന്‍
JOIN
സമകാലിക മലയാളം വാട്ടസ്ആപ്പ് ഗ്രൂപ്പ് 

ചൊവ്വയിലെ ശബ്ദം നിരീക്ഷിക്കാൻ തുടങ്ങിയപ്പോൾ ആദ്യം മൈക്രോഫോണുകൾ കേടായെന്നാണ് കരുതിയതെന്നും അത്രമാത്രം നിശബ്ദതയായിരുന്നെന്നും ശാസ്ത്രജ്ഞർ പറഞ്ഞു. അതേസമയം ഋതുക്കൾ മാറുന്നതനുസരിച്ച് ഇതിൽ വ്യത്യാസമുണ്ടാകും. ശരത്കാലം ആകുന്നതോടെ ചൊവ്വ കുറച്ചെങ്കിലും ശബ്ദമുഖരിതമാകുമെന്നാണ് ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com