ഇനി ചിക്കൻ അല്ല, മട്ടൺ മലായി ടിക്ക ആണ് സ്റ്റാർ 

മലായി ടിക്ക എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മവരുന്നത് ചിക്കൻ കൊണ്ടുള്ള വിഭവമാണെങ്കിൽ ഇനി അതിനൊരു ട്വിസ്റ്റ് ആകാം
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

റച്ചി വിഭവങ്ങൾ ആസ്വദിക്കുന്നവർക്ക് ഒഴിച്ചൂകൂടാനാവാത്ത ഒന്നാണ് മട്ടൺ. നന്നായി പാകം ചെയ്താൽ മറ്റേതൊരു വിഭവത്തേക്കാൾ ഒരു പടി മുകളിൽ നിൽക്കും മട്ടൺ ഡിഷ്ഷുകൾ. മട്ടൺ കറി അല്ലെങ്കിൽ മട്ടൺ ബിരിയാണി, ഈ പതിവ് ഒന്ന് മാറ്റിപ്പിടിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ രുചികരമായ മട്ടൺ മലായി ടിക്ക ഒന്ന് പരീക്ഷിച്ചുനോക്കൂ...

മലായി ടിക്ക എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മവരുന്നത് ചിക്കൻ കൊണ്ടുള്ള വിഭവമാണെങ്കിൽ ഇനി അതിനൊരു ട്വിസ്റ്റ് ആകാം. ഇതേ റെസിപ്പി മട്ടൺ വച്ചൊന്ന് പരീക്ഷിച്ചുനോക്കൂ. നല്ല എരിവുള്ള ചമ്മന്തിയും വട്ടത്തിൽ അരിഞ്ഞ സവാളയും കൂടെയുണ്ടെങ്കിൽ നല്ല കിടിലൻ മട്ടൺ മലായി ടിക്ക പ്ലേറ്റ് റെഡി.

തയ്യാറാക്കുന്ന വിധം

മട്ടൺ കഷ്ണങ്ങളാക്കി നന്നായി കഴുകി വൃത്തിയാക്കുക. ഒരു ബൗളിൽ തൈര്, ചെറുതായി അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ എടുത്ത് അതിലേക്ക് ഉപ്പ്, കുരുമുളക്, മുളകുപൊടി, മല്ലിപ്പൊടി, ജീരകം, ചാട്ട് മസാല, ഗരം മസാല എന്നിവ ചേർക്കണം. എല്ലാം ചേർത്ത് നന്നായി ഇളക്കിയശേഷം അത് മട്ടൺ കഷ്ണങ്ങളിൽ ചേർത്തുപിടിപ്പിക്കണം. കുറച്ചുസമയത്തിനുശേഷം ഒരു പാനിൽ ഈ മട്ടൺ വേവിക്കണം. നന്നായി വെന്തശേഷം പാനിലേക്ക് അൽപം ബട്ടറും ക്രീമും ചേർത്ത് മട്ടണും കൂട്ടി ഇളക്കിയെടുക്കാം. മട്ടൺ മലായി ടിക്ക റെഡി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com