2022ലെ 'രാജാവ്' പൊറോട്ട, ബിരിയാണിയെ കടത്തിവെട്ടി മുന്നേറ്റം; മൂന്നാമതെത്തി ഇടിയപ്പം 

ചിക്കന്‍ ബിരിയാണിയെ പിന്നിലാക്കി ഓണ്‍ലൈന്‍ ഓര്‍ഡറില്‍ ഒന്നാമനായിരിക്കുകയാണ് പൊറോട്ട. 25 ലക്ഷത്തോളം പൊറോട്ടയാണ് ഈ വര്‍ഷം ആളുകള്‍ ഓണ്‍ലൈനായി വാങ്ങിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കേരളത്തിന്റെ ദേശീയ ഭക്ഷണം എന്നാണ് നമ്മളൊക്കെ പൊറോട്ടയെ വിശേഷിപ്പിക്കാറ്. ഇപ്പോഴിതാ ചിക്കന്‍ ബിരിയാണിയെ പിന്നിലാക്കി ഓണ്‍ലൈന്‍ ഓര്‍ഡറില്‍ ഒന്നാമനായിരിക്കുകയാണ് പൊറോട്ട. 2022ല്‍ ഏറ്റവും കൂടുതല്‍ പേര്‍ വാങ്ങിയത് പൊറോട്ടയാണെന്നാണ് പ്രമുഖ ഭക്ഷണ വിതരണ ശ്രംഖലയായ സ്വിഗ്ഗിയുടെ കണക്കുകള്‍. 25 ലക്ഷത്തോളം പൊറോട്ടയാണ് ഈ വര്‍ഷം ആളുകള്‍ ഓണ്‍ലൈനായി വാങ്ങിയത്. 

4.27ലക്ഷം ചിക്കന്‍ ബിരിയാണിയും 2.61 ലക്ഷം ഇടിയപ്പവും ഓണ്‍ലൈനില്‍ വിറ്റു. മസാല ദോശയാണ് അഞ്ചാം സ്ഥാനത്ത്. 24,65,507 പൊറോട്ടകളാണ് ഈ വര്‍ഷം ഓണ്‍ലൈനില്‍ വിറ്റത്. ഓണ്‍ലൈനിന് പുറമേ കടയിലിരുന്ന് കഴിക്കാനും പൊറോട്ടയ്ക്ക് ഡിമാന്‍ഡ് കൂടുതലാണെന്നാണ് ഹോട്ടലുടമകള്‍ പറയുന്നത്. ദിവസവും 700 മുതല്‍ 800 പൊറോട്ട വരെ കച്ചവടം ചെയ്യാറുണ്ടെന്നാണ് ഇവര്‍ പറയുന്നത്. പൊറോട്ടയ്‌ക്കൊപ്പം ചിക്കന്‍ കറിക്കും ബീഫ് കറിക്കുമാണ് ആവശ്യക്കാരേറെയെന്നും അവര്‍ പറഞ്ഞു. 

മുമ്പ് കഞ്ഞി കുടിച്ച് ദിവസം തുടങ്ങിയിരുന്ന മലയാളികള്‍ പിന്നീട് ദോശ, ഇഡ്ഡലി, പുട്ട്, ഇടയപ്പം എന്നിവയിലേക്ക് മാറി. ഇപ്പോഴാകട്ടെ പ്രഭാതഭക്ഷണമായി ആളുകള്‍ കട്ടിയുള്ള ആഹാരം തെരഞ്ഞെടുക്കുന്ന ട്രെന്‍ഡിലേക്ക് മാറി. അതേസമയം മൈദ അടങ്ങിയ ഭക്ഷണം അമിതമായി കഴിക്കുന്നത് നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com