വായില്‍ 'കുടുങ്ങിയ' പാമ്പുമായി വേഴാമ്പല്‍ കുഞ്ഞ്, ഒടുവില്‍-  വീഡിയോ 

സൗത്ത് ആഫ്രിക്കയില്‍ കാണപ്പെടുന്ന സതേണ്‍ ഗ്രൗണ്ട് വേഴാമ്പലിന്റേതാണ് ദൃശ്യം
ചത്ത പാമ്പിനെ വിഴുങ്ങാന്‍ പ്രയാസപ്പെടുന്ന വേഴാമ്പല്‍ കുഞ്ഞിന്റെ ദൃശ്യം
ചത്ത പാമ്പിനെ വിഴുങ്ങാന്‍ പ്രയാസപ്പെടുന്ന വേഴാമ്പല്‍ കുഞ്ഞിന്റെ ദൃശ്യം

കാട്ടിലെ കാഴ്ചകള്‍ കാണാന്‍ സമയം കണ്ടെത്തുന്നവര്‍ നിരവധിയാണ്. ഓരോ ദിവസവും വ്യത്യസ്തമായ വീഡിയോകളാണ് പുറത്തുവരുന്നത്. ഇപ്പോള്‍ ഒരു കുഞ്ഞുവേഴാമ്പലിന്റെ ദൃശ്യമാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

സൗത്ത് ആഫ്രിക്കയില്‍ കാണപ്പെടുന്ന സതേണ്‍ ഗ്രൗണ്ട് വേഴാമ്പലിന്റേതാണ് ദൃശ്യം.  മാംസഭുക്കുകളായ ഇവയുടെ ഭക്ഷണം ചെറിയ ഉരഗങ്ങളും പ്രാണികളുമൊക്കെയാണ്.  ക്രൂഗര്‍ ദേശീയപാര്‍ക്ക് സന്ദര്‍ശിക്കാനെത്തിയ സഞ്ചാരികളാണ് ഈ അപൂര്‍വ കാഴ്ച കണ്ടത്. 

ചത്ത ഒരു പാമ്പിനെ വിഴുങ്ങാന്‍ വേഴാമ്പല്‍ കുഞ്ഞ് കഷ്ടപ്പെടുന്ന വീഡിയോയാണ് പ്രചരിക്കുന്നത്.താരതമ്യേന വലിയ പാമ്പായിരുന്നതിനാല്‍ തന്നെ വേഴാമ്പല്‍ കുഞ്ഞിന് പാമ്പിനെ വിഴുങ്ങാന്‍ പ്രയാസപ്പെട്ടു. ഒരു ഘട്ടത്തില്‍ പാമ്പ് അതിന്റെ വായില്‍ കുടുങ്ങി ചത്തുപോകുമെന്നുവരെ കണ്ടു നിന്ന സഞ്ചാരികള്‍ പരിഭ്രമിച്ചു. പാമ്പിനെ പൂര്‍ണമായും വിഴുങ്ങാനോ പുറത്തേക്ക് കളയാനോ സാധിക്കാതെ വന്നപ്പോള്‍ വേഴാമ്പല്‍ക്കുഞ്ഞും പ്രയാസപ്പെട്ടു. 

പാതിയോളം വിഴുങ്ങിയ പാമ്പിനെ പുറത്തേക്ക് കളയാന്‍ വേഴാമ്പല്‍ക്കുഞ്ഞ്  ഏകദേശം 45 മിനിട്ടോളമെടുത്തു.പുറത്തേക്ക് കളഞ്ഞ പാമ്പിനെ പിന്നീട് ചെറിയ കഷ്ണങ്ങളാക്കി കൊത്തിത്തിന്നുന്നത് കണ്ടതിനു ശേഷമാണ് സഞ്ചാരികള്‍ അവിടെ നിന്ന് മടങ്ങിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com