പാനി പൂരിക്ക് ഒരു വെറൈറ്റി രുചി; പേരക്ക കൊണ്ടൊരു ട്വിസ്റ്റ്, വിഡിയോ 

പാനി പൂരിക്ക് വ്യത്യസ്തമായ ഒരു രുചി പരീക്ഷിക്കണമെന്നുണ്ടെങ്കിൽ പേരക്ക കൊണ്ടുള്ള ഒരു വെറൈറ്റി പിടിക്കാം
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

ന്തുകൊണ്ടാണ് ആളുകള്‍ക്ക് പാനി പൂരി ഇത്രയധികം ഇഷ്ടം എന്ന് ചിന്തിച്ചിട്ടുണ്ടോ? ഒരുപക്ഷെ മധുരവും പുളിയും എരിവുമൊക്കെ ഒന്നിക്കുന്നതുകൊണ്ടാണോ? ചിലര്‍ പാനി പൂരിയിലും പരീക്ഷണങ്ങള്‍ നടത്താറുണ്ട്. എന്നാല്‍ പാനി പൂരിക്ക് വ്യത്യസ്തമായ ഒരു രുചി പരീക്ഷിക്കണമെന്നുണ്ടെങ്കിൽ പേരക്ക കൊണ്ടുള്ള ഒരു വെറൈറ്റി പിടിക്കാം. 

പാനി പൂരിക്ക് പേരക്കയുടെ ടേസ്റ്റ് കൊടുത്ത് ട്വിസ്റ്റ് കൊണ്ടുവന്നിരിക്കുകയാണ് ഷെഫ് പങ്കജ് ഭദൂരിയ. 

ചേരുവകള്‍

റവ - 1 കപ്പ്
നെയ്യ് - കാല്‍ കപ്പ
മൈദ - ഒരു ടേബിള്‍സ്പൂണ്‍
ചൂട് വെള്ളം
പേരക്ക ജ്യൂസ് - 400 എംഎല്‍
ചാട്ട് മസാല- ഒരു ടേബിള്‍സ്പൂണ്‍
കുരുമുളക് പൊടി- ഒരു ടേബിള്‍സ്പൂണ്‍
ഉപ്പ് - ഒരു ടേബിള്‍സ്പൂണ്‍
മുളക് പൊടി - ഒരു ടേബിള്‍സ്പൂണ്‍
പച്ചമുളക് - ഒരു ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം

പൂരി തയ്യാറാക്കാനുള്ള മാവാണ് ആദ്യം ചെയ്‌തെടുക്കേണ്ടത്. ഇതിനായി റവയും നെയ്യും ചൂട് വെള്ളത്തില്‍ കുഴയ്ക്കണം. ഇത് വട്ടത്തില്‍ ചെറിയ ഉരുളകളാക്കി എടുക്കണം. ഇത് എണ്ണയില്‍ വറുത്തെടുക്കണം. നല്ല മൊരിഞ്ഞ പൂരി കിട്ടും. 

അടുത്തതായി പേരക്ക ജ്യൂസ് ഒരു ബൗളില്‍ എടുക്കണം. ഇതിലേക്ക് ചാട്ട് മസാല, കുരുമുളക് പൊടി, ഉപ്പ്, മുളക് പൊടി, പച്ചമുളക് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കണം. 

തയ്യാറാക്കി വച്ചിരിക്കുന്ന പൂരിയിലേക്ക് ജ്യൂസ് ഒഴിച്ചാല്‍ സംഗതി റെഡി. പൂരിയില്‍ മാതളനാരങ്ങ പോലുള്ള പഴങ്ങള്‍ നിറയ്ക്കാന്‍ ഇഷ്ടമുള്ളവര്‍ക്ക് റെസിപ്പില്‍ അതും ചേര്‍ക്കാവുന്നതാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com