തിരക്കിനിടയില്‍ സുഹൃത്തുക്കളെ മറന്നുപോകാറുണ്ടോ? സൗഹൃദം കാക്കാന്‍ ചില പൊടിക്കൈകള്‍ 

സുഹൃത്തുക്കളുമായി അടുപ്പം കുറയ്ക്കാതെ മുന്നോട്ടുപോകാന്‍ ചില വഴികളിതാ...
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജോലിയും വീട്ടുകാര്യങ്ങളുമൊക്കെയായി ചുറ്റും നടക്കുന്ന നൂറുകൂട്ടം പരിപാടികള്‍ക്കായി തിരക്കുപിടിച്ചോടുമ്പോള്‍ പലരും സുഹൃത്തുക്കളെ മറന്നുപോകാറുണ്ട്. സൗഹൃദവലയം ഒന്നുരണ്ട് അടുത്ത ആളുകളിലേക്ക് മാത്രമായി ചുരുങ്ങും. പക്ഷെ തിരക്കിനിടയിലും വേണ്ടപ്പെട്ടവരെ മറക്കാതെ ബന്ധങ്ങള്‍ തുടരാന്‍ ചിലരെങ്കിലും ശ്രമിക്കാറുമുണ്ട്. പുതിയ കാലത്തെ മാറ്റങ്ങള്‍ക്കനുസരിച്ച് സുഹൃത്തുക്കളുമായി അടുപ്പം കുറയ്ക്കാതെ മുന്നോട്ടുപോകാന്‍ ചില വഴികളിതാ...

സാങ്കേതികവിദ്യയുടെ സഹായം സൗഹൃദം കാത്തുസൂക്ഷിക്കാനും പ്രയോജനപ്പെടുത്താം... എങ്ങനെയാണെന്നല്ലേ, മാസത്തിലൊരിക്കല്‍ സുഹൃത്തുക്കളുമായി പുറത്തുപോകാനോ ഒന്നിച്ചൊരു പാര്‍ട്ടി സംഘടിപ്പിക്കാനോ ഒക്കെയായി ഒരു ദിവസം തെരഞ്ഞെടുത്ത് ഇത് കലണ്ടറില്‍ ഷെഡ്യൂള്‍ ചെയ്തുവയ്ക്കാം. ഈ ദിവസം വരുന്ന മറ്റു പരിപാടികള്‍ ബുദ്ധിപൂര്‍വ്വം ഒഴിവാക്കാന്‍ ഇത് സഹായിക്കും. ഒന്നിച്ചുള്ള വര്‍ക്കൗട്ടുകളും ഇടയ്‌ക്കെങ്കിലും ഒന്നിച്ചിരുന്ന ജോലി ചെയ്യുന്നതുമെല്ലാം അടുപ്പം നിലനിര്‍ത്താന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളാണ്. 

സുഹൃത്തുക്കള്‍ ഇങ്ങോട്ട് മെസേജ് അയച്ചാല്‍ പോലും തിരക്കിനിടയില്‍ ഒന്ന് മറുപടി പറയാന്‍ പോലും പറ്റാതാകാറുണ്ട്. ഇങ്ങനെ സംഭവിച്ചാല്‍ അടുത്ത തവണ ഉറപ്പായും ഇതേക്കുറിച്ച് തുറന്ന് സമ്മതിക്കുകയും വിട്ടുപോയതാണെന്ന് പറയുകയും വേണം. ഒരുപക്ഷെ ഒരു ഹായ് പറഞ്ഞ് തിരക്കാണെന്ന് സുഹൃത്തിനെ അറിയിക്കുന്നതും നല്ല വഴിയാണ്. എന്തുകൊണ്ടാണ് നിങ്ങള്‍ തിരക്കായിപ്പോയതെന്ന് അറിയിക്കാന്‍ കഴിഞ്ഞാല്‍ അത് ബന്ധം കൂടുതല്‍ ദൃഢമാക്കാനും ഒരുപക്ഷെ അവര്‍ക്ക് എന്തെങ്കിലും തരത്തില്‍ നിങ്ങളെ സഹായിക്കാന്‍ കഴിയുമെങ്കില്‍ അതിനും നല്ലതാണ്. 

സൗഹൃദം ഉറപ്പായും വൈകാരിക അടുപ്പം ആവശ്യപ്പെടുന്നതാണ്. ആഴ്ചയിലൊരിക്കല്‍ ഒരു ഹലോ മെസേജ് അയക്കുന്നതും പിറന്നാള്‍ പോലുള്ള ദിവസങ്ങളില്‍ പൂക്കളും കേക്കുമൊക്കെ അയക്കുന്നതും സൗഹൃദം കാത്തുസൂക്ഷിക്കാനുള്ള നുറുങ്ങുവഴികളാണ്. ഇതിനെല്ലാം പുറമേ ഓരേ ഇന്‍ട്രസ്റ്റ് ഉള്ള സിനിമകള്‍, സീരീസുകള്‍, മീമുകള്‍ തുടങ്ങിയവ പരസ്പരം കൈമാറുകയും അതേക്കുറിച്ച് ചര്‍ച്ചചെയ്യുകയും ചെയ്യുന്നതൊക്കെ പുതിയ കാലത്തെ സൗഹൃദങ്ങളില്‍ ഏറെ പ്രാധാന്യമുള്ളതാണ്. ഇത്തരം മാര്‍ഗ്ഗങ്ങള്‍ എളുപ്പത്തില്‍ സുഹൃത്തുക്കളെ ചുറ്റും പിടിച്ചുനിര്‍ത്താന്‍ നിങ്ങളെ സഹായിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com