മകൻ പറത്തുന്ന വിമാനത്തിലെ ആദ്യ യാത്ര; അമ്മയ്ക്കും അച്ഛനും സർപ്രൈസൊരുക്കി പൈലറ്റ്, വൈറലായി വിഡിയോ

ആദ്യമായി മാതാപിതാക്കളെ താൻ പറത്തിയ വിമാനത്തിൽ നാട്ടിലെത്തിച്ച സന്തോഷം ആണ് വിഡിയോയുടെ ഉള്ളടക്കം
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം

ക്കൾ ജീവിതത്തിൽ ഉയരങ്ങൾകീഴടക്കുന്നതും സ്വപ്‌നം സാക്ഷാത്കരിക്കുന്നതുമെല്ലാം കണ്ട് അഭിമാനിക്കാത്ത മാതാപിതാക്കൾ ഉണ്ടാകില്ല. ഇത്തരം മുഹൂർത്തങ്ങൾ മാതാപിതാക്കൾക്ക് സമ്മാനിക്കാൻ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം മക്കളും. അതുപോലൊരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 

കമൽ കുമാർ എന്ന ഇന്ത്യൻ പൈലറ്റ് മാതാപിതാക്കൾക്ക് നൽകിയ സർപ്രൈസാണ് വിഡിയോയുടെ ഉള്ളടക്കം. തന്റെ ഇൻസ്റ്റഗ്രാം പേജിൽ കമൽ തന്നെയാണ് വിഡിയോ പങ്കുവച്ചത്. മകനാണ് വിമാനം പറത്തുന്നത് എന്നറിയാതെ ഫ്‌ളൈറ്റിലേക്ക് പ്രവേശിക്കുന്ന മാതാപിതാക്കൾക്ക് മുന്നിൽ സർപ്രൈസായി നിൽക്കുകയായിരുന്നു കമൽ. വളരെ കാലമായുള്ള തന്റെ ആഗ്രഹമായിരുന്നു ഇതെന്ന് കുറിച്ചാണ് ആദ്യമായി മാതാപിതാക്കളെ താൻ പറത്തിയ വിമാനത്തിൽ നാട്ടിലെത്തിച്ച സന്തോഷം കമൽ പങ്കുവച്ചത്. 

ഇതിനോടകം 30 ലക്ഷത്തോളം പേരാണ് വിഡിയോ കണ്ടുകഴിഞ്ഞത്. ഒരു ലക്ഷത്തിലേറെ ലൈക്കുകളും ഈ വിഡിയോ നേടിക്കഴിഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com