കെച്ചപ്പ് ഐസ്‌ക്രീം പരീക്ഷിച്ചിട്ടുണ്ടോ? വില 1000 രൂപ, വിഡിയോ 

പിങ്ക് നിറത്തിലെ ഐസ്‌ക്രീമില്‍ മുകളിലായി കെച്ചപ്പ് ഒഴിച്ചിരിക്കുന്നത് കാണാം
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ലോകത്തിലെ എല്ലാ അടുക്കളകളിലും കഫേകളിലും റെസ്റ്റോറന്റുകളിലും സ്ഥാനംപിടിച്ചിട്ടുള്ള ഒന്നാണ് കെച്ചപ്പ്. സമൂസ മുതല്‍ ഫ്രെഞ്ച് ഫ്രൈസും പിസയ്ക്കും വരെ കൂട്ട് കെച്ചപ്പാണ്. പക്ഷെ ഐസ്‌ക്രീമില്‍ ഒരു കെച്ചപ്പ് പരീക്ഷണം അധികമാര്‍ക്കും പരിചിതമായിരിക്കില്ല. എന്നാലിതാ ഇന്‍സ്റ്റഗ്രാമില്‍ ഒരു ഫുഡ് വ്‌ളോഗര്‍ തന്റെ പുതിയ വിഡിയോയില്‍ പരിചയപ്പെടുത്തിയത് കെച്ചപ്പ് ഐസ്‌ക്രീമാണ്. 

കെച്ചപ്പ് ഐസ്‌ക്രീം എന്നുതന്നെയാണ് കടയുടെ പേര്. ഇവിടേനിന്ന് 12 ഡോളര്‍ അതായത് ഏകദേശം 1000 രൂപയ്ക്കാണ് യുവാവ് ഐസ്‌ക്രീം വാങ്ങിയത്. പിങ്ക് നിറത്തിലെ ഐസ്‌ക്രീമില്‍ മുകളിലായി കെച്ചപ്പ് ഒഴിച്ചിരിക്കുന്നത് കാണാം. ശരിക്കും കെച്ചപ്പിന്റെ രുചി ഇഷ്ടമുള്ള ഒരാള്‍ക്ക് ഇത് പരീക്ഷിക്കാമെന്നാണ് ഐസ്‌ക്രീം രുചിച്ചുനോക്കിയ ശേഷം യുവാവ് പറയുന്നത്. പത്തില്‍ ഏഴ് പോയിന്റ് നല്‍കിയാണ് കെച്ചപ്പ് ഐസ്‌ക്രീമിനെ റേറ്റ് ചെയ്തിരിക്കുന്നത്. 

വിഡിയോ കണ്ട ചിലര്‍ ഇതൊരു പരാജയമായിരിക്കുമെന്ന് പറഞ്ഞപ്പോള്‍ മറ്റുചിലര്‍ സംഭവം ഒന്ന് പരീക്ഷിച്ചുനോക്കും എന്നാണ് പറഞ്ഞിരിക്കുന്നത്. പക്ഷെ ഒരു കൂട്ടര്‍ എന്തായാലും ഒരു ഐസ്‌ക്രീമിനായി 1000 രൂപ മുടക്കാനില്ല എന്ന അഭിപ്രായക്കാരാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com