"എന്റെ മരണസര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു", പത്രപരസ്യം വൈറല്‍; "കണ്ടുകിട്ടിയാല്‍ എവിടെ ഏല്‍പ്പിക്കണം സ്വര്‍ഗ്ഗത്തിലോ നരകത്തിലോ?"  

സ്വന്തം മരണ സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു എന്നുപറഞ്ഞ് ഒരാള്‍ നല്‍കിയ പരസ്യമാണ് ചിരിപടര്‍ത്തിയിരിക്കുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

പാചക പരീക്ഷണങ്ങള്‍, വളര്‍ത്തുമൃഗങ്ങളുടെയും മറ്റും ക്യൂട്ട് വിഡിയോകള്‍, വിചിത്രമായ വിവാഹക്ഷണങ്ങള്‍ അങ്ങനെ വ്യത്യസ്തമായ വൈറല്‍ കണ്ടന്റുകള്‍ ദിനംപ്രതി സമൂഹമാധ്യമങ്ങളില്‍ നിറയാറുണ്ട്. എന്നാലിപ്പോള്‍ തന്റെ മരണ സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു എന്നുപറഞ്ഞ് ഒരാള്‍ നല്‍കിയ പരസ്യമാണ് ചിരിപടര്‍ത്തിയിരിക്കുന്നത്. ഐപിഎസ് ഉദ്യാഗസ്ഥനായ റുപിന്‍ ശര്‍മ്മയാണ് ആ പത്രപരസ്യം ട്വിറ്ററില്‍ പങ്കുവച്ചത്. 

മരിച്ചതിന് ശേഷം മാത്രം കിട്ടുന്ന മരണസര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടെന്നാണ് പരസ്യത്തില്‍ പറയുന്നത്. '07/09/22 ല്‍ അസമിലെ ലംഡിങ് ബാസാറില്‍ വച്ച് എനിക്ക് എന്റെ മരണസര്‍ട്ടിറിക്കറ്റ് നഷ്ടപ്പെട്ടു', എന്നാണ് പരസ്യത്തില്‍ എഴുതിയിരിക്കുന്നത്. നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റിന്റെ റജിസ്‌ട്രേഷന്‍ നമ്പറും സീരിയല്‍ നമ്പറും പരസ്യത്തിനൊപ്പം ചേര്‍ത്തിട്ടുമുണ്ട്. 

ഇത് ഇന്ത്യയില്‍ മാത്രം സംഭവിക്കുന്ന കാര്യമാണെന്ന് കുറിച്ചാണ് റുപിന്‍ ശര്‍മ്മ ചിത്രം പങ്കുവച്ചിരിക്കുന്നത്. രസകരമായ കമന്റുകളാണ് ട്വീറ്റിന് ലഭിക്കുന്നത്. പരലോകത്തിരുന്ന് ഒരാള്‍ സഹായം അഭ്യര്‍ത്ഥിച്ചതാണെന്നാണ് ഒരാള്‍ കുറിച്ചിരിക്കുന്നത്. കണ്ടുകിട്ടിയാല്‍ എവിടെ ഏല്‍പ്പിക്കണം, സ്വര്‍ഗത്തിലോ അതോ നരകത്തിലോ? എന്നാണ് മറ്റൊരാളുടെ സംശയം. ഇതാദ്യമായിട്ടായിരിക്കും ഒരാള്‍ക്ക് മരണസര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെടുന്നത് എന്ന് കുറിച്ചുകൊണ്ട് ഈ സംഭവത്തെ ചരിത്രമാക്കിയാണ് ചിലര്‍ ചിത്രീകരിച്ചിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com