വേനല്‍ക്കാലത്ത് അടുക്കള കുറച്ച് കളര്‍ഫുള്‍ ആക്കിയാലോ?; എളുപ്പം ചെയ്യാവുന്ന ചില മാറ്റങ്ങള്‍ 

വേനല്‍ക്കാലം കടും നിറങ്ങളെയും പൂക്കളെയുമൊക്കെ ഓര്‍മ്മിപ്പിക്കുന്ന സമയമാണ്. അതുകൊണ്ടുതന്നെ അടുക്കളയിലേക്ക് ബ്രൈറ്റ് നിറങ്ങളും ഫ്‌ളോറല്‍ പാറ്റേണുമൊക്കെ ചേര്‍ക്കാം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വീടിന്റെ അകത്തളങ്ങള്‍ ഇടയ്ക്കിടെ മാറ്റുന്നത് പോസിറ്റീവ് ഊര്‍ജ്ജം സമ്മാനിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ല. ഇത് തുടങ്ങാന്‍ പറ്റിയ ഇടമാണ് അടുക്കള. വേനല്‍ക്കാലം കടും നിറങ്ങളെയും പൂക്കളെയുമൊക്കെ ഓര്‍മ്മിപ്പിക്കുന്ന സമയമാണ്. അതുകൊണ്ടുതന്നെ അടുക്കളയിലേക്ക് ബ്രൈറ്റ് നിറങ്ങളും ഫ്‌ളോറല്‍ പാറ്റേണുമൊക്കെ ചേര്‍ക്കാം. 

► കളര്‍ഫുള്‍ ആയിട്ടുള്ള പ്രിന്റുകളും പാറ്റേണുകളുമാണ് സമ്മറിന് അനുയോജ്യം. അതുകൊണ്ട് കര്‍ട്ടനുകള്‍ തെരഞ്ഞെടുക്കുമ്പോഴും ബാസ്‌ക്കറ്റുകളും ഫ്രൂട്ട് ബൗളുകളുമൊക്കെ വാങ്ങുമ്പോഴും നിറങ്ങളുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കണം. പ്രിന്റഡ് റഗ്ഗുകള്‍ കിച്ചണില്‍ ഇടുന്നത് വേനല്‍ക്കാലത്തിന് അനുയോജ്യമായ മാറ്റമാണ്. 

► സമ്മര്‍ ഫീല്‍ എളുപ്പത്തില്‍ അടുക്കളിയിലെത്തിക്കണമെങ്കില്‍ കുറച്ച് ഫ്രഷ് പൂക്കളും ചെടികളുമൊക്കെ വച്ചാല്‍ മതി. കളര്‍ഫുള്‍ പൂക്കള്‍ ഒരു ബൗളിലാക്കി വയ്ക്കുന്നത് അടുക്കളയുടെ ലുക്ക് തന്നെ മാറ്റും. പാചകത്തിനുപയോഗിക്കുന്ന പുതിന, മല്ലി എന്നിവ നല്ല ഭംഗിയുള്ള ചട്ടികളില്‍ നട്ടുവളര്‍ത്തുന്നതും അടുക്കളയ്ക്ക് ഭംഗി നല്‍കും. അടുക്കളയില്‍ കുറച്ച് കളര്‍ ചേര്‍ക്കാന്‍ നാരങ്ങ, ഓറഞ്ച്, മാങ്ങ തുടങ്ങിയ പഴങ്ങള്‍ ബൗളിലാക്കി വയ്ക്കാം.

► സമ്മര്‍ എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മവരുന്ന തീം കടലാണ്. അതുകൊണ്ടുതന്നെ കോസ്റ്റല്‍ എലമെന്റുകള്‍ അടുക്കളയിലെത്തിക്കുന്നത് വേനല്‍ക്കാലത്തെ ബെസ്റ്റ് ഓപ്ഷനുകളില്‍ ഒന്നാണ്. വെള്ളയും നീലയുടെ വിവിധ ഷെയ്ഡുകളിലും ഇത് സെറ്റ് ചെയ്‌തെടുക്കാം. അടുക്കളയില്‍ ഉപയോഗിക്കുന്ന ടൗവ്വലുകളിലും സ്പൂണ്‍ അടക്കമുള്ള ഉപകരണങ്ങളിലും ഇത് ശ്രദ്ധിക്കണം. ബീച്ച് വൈബ് തരുന്ന വാള്‍ ഹാങ്ങിങ്ങോ വാള്‍ പേപ്പറോ ഒക്കെ ചേര്‍ക്കുന്നതും നല്ലതാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com