'ഇന്ത്യയിൽ നിന്നും പുറത്തു പോകണം': വിഡിയോ വൈറലായതിന് പിന്നാലെ യുവതിക്കു ട്രോൾ മഴ, തുടർന്ന് ജോലി വാ​ഗ്ദാനം

ട്രോളുകൾക്ക് പിന്നാലെ യുവതിക്ക് ജോലി വാ​ഗ്‌ദാനം 
ഏക്ത/ വിഡിയോ സ്ക്രീൻഷോട്ട്
ഏക്ത/ വിഡിയോ സ്ക്രീൻഷോട്ട്

'ഇന്ത്യയിൽ നിന്നും എങ്ങനെയെങ്കിലും പുറത്തു പോവുകയായിരുന്നു ലക്ഷ്യ'മെന്ന് പറയുന്ന ഏക്ത എന്ന പെൺകുട്ടിയുടെ വിഡിയോ കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഇപ്പോൾ കാനഡയിൽ ബയോ ടെക്‌നോളജി പഠിക്കുകയാണ് ഏക്ത. 

'ഇവിടെ വെറുതെ നടക്കാം, സൂര്യോദയവും അസ്തമനവും കാണാം. അതാണ് കാനഡയിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമെന്നും ഏക്ത വിഡിയോയിൽ പറഞ്ഞിരുന്നു. വിഡിയോ വൈറലായതിന് പിന്നാലെ ഏക്തക്കെതിരെ നിരവധി ട്രോളുകളും സോഷ്യൽമീഡിയയിൽ നിറഞ്ഞു. 

പരിഹാസങ്ങൾക്ക് പിന്നാലെ ഏക്തയ്‌ക്ക് ലഭിച്ച ജോലി വാ​ഗ്‌ദാനമാണ് ഇപ്പോൾ സോഷ്യൽമീഡിയയെ ഞെട്ടിച്ചിരിക്കുന്നത്. ട്രൂകോളർ കമ്പനിയുടെ സിഇഒ അലൻ മമേദിയാണ് ഏക്തയ്‌ക്ക് ജോലി വാ​ഗ്ദാനവുമായി രം​ഗത്തെത്തിയത്. 'പരിഹസിക്കാൻ വേണ്ടി അവളുടെ വാക്കുകളെ വളച്ചൊടിക്കുകയാണ്, അത് ശരിയല്ല. നിന്നെ കളിയാക്കുന്ന കോമാളികളെ ശ്രദ്ധിക്കണ്ട ഏക്ത'. അവൾ നല്ല വ്യക്തിയാണെന്നും ജീവിതം ആസ്വദിക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു.

പഠനം പൂർത്തിയാക്കിയ ശേഷം ലോകത്ത് എവിടെയുള്ള ട്രൂകോളറിന്റെ ഓഫിസിലേക്കും നിങ്ങൾക്കു ജോലിക്കു വരാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടെ ഏക്തക്കെതിരായ നെ​ഗറ്റീവ് കമന്റുകൾക്കും ശമനമായി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com