ലോകത്തിലെ ഏറ്റവും കുത്തനെയുള്ള റോളർകോസ്റ്റർ 200 അടി ഉയരത്തിൽ നിശ്ചലമായി; താഴേക്ക് നടന്നിറങ്ങി റൈഡർമാർ; വിഡിയോ

സാൻ‌ഡസ്‌കി സീഡാർ പോയിൻറ് വാട്ടർ പാർക്കിലാണ് റോളർകോസ്റ്റർ നിശ്ചലമായത്
റൈഡിൽ നിന്നും നടന്നിറങ്ങി വരുന്നു/ വിഡിയോ സ്ക്രീൻഷോട്ട്
റൈഡിൽ നിന്നും നടന്നിറങ്ങി വരുന്നു/ വിഡിയോ സ്ക്രീൻഷോട്ട്

മ്യൂസ്മെന്റ് പാർക്കിൽ ഏറ്റവും ആകർഷകമായ ഒന്നാണ് റോളർകോസ്റ്റർ റൈഡുകൾ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള ഈ റൈഡ് പലപ്പോഴും അപകടങ്ങളും ഉണ്ടാക്കിവെക്കാറുണ്ട്. അത്തരത്തിൽ ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. അമേരിക്കയിലെ ഒഹായോയിലാണ് സംഭവം. 

സാൻ‌ഡസ്‌കി സീഡാർ പോയിൻറ് വാട്ടർ പാർക്കിൽ റൈഡു നടക്കുന്നതിനിടെ 200 അടി ഉയരത്തിൽ എത്തിയപ്പോൾ റോളർകോസ്റ്റർ പെട്ടന്ന് നിശ്ചലമായി. റൈഡർമാരുടെയും കാഴ്‌ചക്കാരുടെയും നെഞ്ചിൽ തീകോരിയിട്ട നിമിഷങ്ങളായിരുന്നു അത്. പരിഭ്രാന്തരായ ആളുകൾ റൈഡിലൂടെ നടന്ന് താഴെയിറങ്ങുന്നതും വിഡിയോയിൽ കാണാം.  എഞ്ചിൻ തകരാറിനെ തുടർന്നാണ് റോളർകോസ്റ്റർ നിശ്ചലമായതെന്ന് പിന്നീട് വാട്ടർപാർക്ക് അധികൃതർ അറിയിച്ചു.  

205 അടി ഉയരമുള്ള മാഗ്നം XL-200 എന്ന റോളർ കോസ്റ്ററാണ് അപ്രതീക്ഷിതമായി തകരാറിലായത്. ഇതിൻറെ അസാധാരണമായ ഉയരം കൊണ്ട് തന്നെ ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടിയ റോളർ കോസറ്റർ ആണിത്. 
1989 -ലാണ് മാഗ്നം XL-200 എന്ന റോളർ കോസ്റ്റർ പാർക്കിൽ സ്ഥാപിക്കുന്നത്. ലോകത്തിലെ ഏറ്റവും വേഗതയേറിയതും കുത്തനെയുള്ളതുമായ സമ്പൂർണ സർക്യൂട്ട് കോസ്റ്റർ ആണിത്. 

കഴിഞ്ഞ ആഴ്‍ചയിൽ യുകെയിലും സമാനമായ സംഭവം ഉണ്ടായി. സൗത്ത്‌ഹെൻഡ് അമ്യൂസ്‌മെൻറ് പാർക്കിൽ അപ്രതീക്ഷിതമായി സ്തംഭിച്ച 72 അടി ഉയരമുള്ള റോളർ കോസ്റ്ററിന് മുകളിൽ എട്ട് വയസുള്ള കുട്ടി ഉൾപ്പെടെ എട്ട് പേരടങ്ങുന്ന സംഘം കുടുങ്ങി. ഒടുവിൽ 40 മിനിറ്റോളം വായുവിൽ തലകീഴായി കുടുങ്ങി കിടന്നതിന് ശേഷമാണ് ഇവരെ രക്ഷിക്കാനായത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com