പത്ത് വയസ്സുകാരി എമ്മയ്ക്ക് 'വിവാഹം', വരനായ് ബോയ്ഫ്രണ്ട്; അവസാന ദിനങ്ങള്‍ ഏറ്റവും പ്രിയപ്പെട്ടതാക്കി അവള്‍ യാത്രയായി 

മരിക്കുന്നതിന് ദിവസങ്ങള്‍ മുന്‍പ് വിവാഹമെന്ന വലിയ സ്വപ്‌നം എമ്മ ജീവിച്ചുതീര്‍ത്തു
ഫോട്ടോ: എറിക് മെസ്സർ ഫേയ്സ്ബുക്ക്
ഫോട്ടോ: എറിക് മെസ്സർ ഫേയ്സ്ബുക്ക്

രുമമകള്‍ ലോകത്തോട് വിടപറയാന്‍ ദിവസങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളു എന്ന യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടേണ്ടിവരുന്നത് മാതാപിതാക്കളുടെ ഇരുണ്ട സ്വപ്‌നങ്ങളില്‍ ഒന്നായിരിക്കും. എന്നാല്‍ അത്തരമൊരു അവസ്ഥയിലൂടെയാണ് യു എസ്സിലെ നോര്‍ത്ത് കരോളിന സ്വദേശികളായ എലിനയും ആരോണും കടന്നുപോയത്. പത്ത് വയസ്സുകാരിയായ ഇവരുടെ മകള്‍ എമ്മ, രക്താര്‍ബുദത്തോടുള്ള പോരാട്ടം അവസാനിപ്പിച്ച് സ്‌നേഹച്ചൂടില്‍ നിന്ന് വിടപറഞ്ഞു. മരണത്തെ കാത്തുകഴിഞ്ഞ മകളുടെ അവസാന ആഗ്രഹവും നിറവേറ്റിയാണ് എലിനയും ആരോണും എമ്മയെ യാത്രയാക്കിയത്. മരിക്കുന്നതിന് ദിവസങ്ങള്‍ മുന്‍പ് വിവാഹമെന്ന വലിയ സ്വപ്‌നം അവള്‍ ജീവിച്ചുതീര്‍ത്തു. 

2022 ഏപ്രിലില്‍ ആണ് എമ്മയ്ക്ക് അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് രക്താര്‍ബുദം ഉണ്ടെന്ന് കണ്ടെത്തിയത്. രക്തത്തെയും അസ്ഥിമജ്ജയെയും ബാധിക്കുന്ന ഒരു തരം അര്‍ബുദമാണ് അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് രക്താര്‍ബുദം. കുട്ടികളിലാണ് ഈ കാന്‍സര്‍ വകഭേദം കൂടുതല്‍ കാണപ്പെടുന്നത്. എമ്മ കാന്‍സറിനെ അതിജീവിക്കുമെന്നാണ് മാതാപിതാക്കളടക്കം എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ ഇക്കഴിഞ്ഞ ജുണിലാണ് മകളുടെ ദിവസങ്ങള്‍ എണ്ണപ്പെട്ടു എന്നവര്‍ അറിഞ്ഞത്. എമ്മയുടെ കാന്‍സര്‍ ഭേദമാക്കാനാവില്ല എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഈ വിവരം അറിഞ്ഞതോടെ എലിനയും ഡാനിയലിന്റെ അമ്മ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. രണ്ട് ദിവസത്തിനുള്ളിലാണ് അവര്‍ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ ചെയ്തത്. ജൂണ്‍ 29, കൃത്യമായി പറഞ്ഞാല്‍ എമ്മ മരിക്കുന്നതിന് 12 ദിവസം മുന്‍പാണ് സുഹൃത്ത് ഡാനിയല്‍ മാര്‍ഷല്‍ ക്രിസ്റ്റഫറുമായി പ്രതീകാത്മക വിവാഹം നടന്നത്. ' ഇത് വളരെ വിലപ്പെട്ടകായിരുന്നു, എല്ലാം നന്നായി നടക്കുകയും ചെയ്തു. ഞങ്ങളുടെ ഒരു സുഹൃത്താണ് വിവാഹം ആശീര്‍വദിച്ചത്. മറ്റൊരു സുഹൃത്ത് ബൈബിള്‍ വായിച്ചു. അവളുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു ബ്രൈഡ്‌സ് മെയിഡ്', എലിന പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com