അപകടത്തെ തുടർന്ന് 12 വർഷം കിടക്കയിൽ, മോട്ടോറൈസ്‌ഡ്‌ വീൽ ചെയർ ജീവിതം മാറ്റി, ഇഖ്‍ബാൽ ഇപ്പോൾ സൊമാറ്റോ ഡെലിവറി ഏജന്റ്; വിഡിയോ

2009ൽ അപടകത്തിൽപെട്ട് ഇഖ്‍ബാലിന് ഇരുകാലുകളും നഷ്‌ടമായിയിരുന്നു
ഇഖ്‍ബാൽ സിങ് വീൽ ചെയറിൽ/ വിസി‍യോ സ്ക്രീൻഷോട്ട്
ഇഖ്‍ബാൽ സിങ് വീൽ ചെയറിൽ/ വിസി‍യോ സ്ക്രീൻഷോട്ട്

ജീവതത്തിൽ തോൽക്കാൻ ഇഷ്‍‌‌ടമില്ലാത്ത ചിലരുണ്ട്. അത്തരത്തിൽ ഒരാളാണ് അമൃത്‌സറിൽ നിന്നുള്ള ഇഖ്‍ബാൽ സിങ്. കാർ അപകടത്തെ തുടർന്ന് 12 വർഷം കിടക്കയിൽ കഴിഞ്ഞ ഇഖ്‌ബാൽ ഇന്ന് സൊമാറ്റോയുടെ ഡെലിവറി ഏജന്റാണ്. അമൃത്‌സർ വാക്കിങ് ടൂർ എന്ന ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെച്ച ഇഖ്‍ബാലിന്റെ വിഡിയോ ഇതിനോടകം സോഷ്യൽമീഡിയ ഏറ്റെടുത്തു. മോട്ടോറൈസ്‌ഡ്‌ വീൽ ചെയറിലാണ് ഇഖ്‌ബാൽ ഫുഡ് ഡെലിവറിക്ക് പോകുന്നത്.

2009 ജൂലൈ 14നാണ് ഉത്തരാണ്ഡിലെ ശ്രീ ഹേമകുണ്ഡ് സാഹിബിലേക്ക് പോകുന്നതിനിടെയാണ് ഇഖ്‌ബാൽ അപകടത്തിൽപെടുന്നത്. അപകടത്തിൽ ഇഖ്‌ബാലിന്റെ രണ്ട് കാലുകളും നഷ്‌ടമായി. തുടർന്ന് 12 വർഷം കിടക്കയിൽ‌ തന്നെ കഴിഞ്ഞു. ഒരു ചാരിറ്റി സംഘടന വീൽ ചെയർ നൽകിയതോടെയാണ് ജീവതത്തിന് പുതിയ അർഥം കിട്ടിയതെന്നും ഇഖ്‌ബാൽ പറഞ്ഞു. 15 ദിവസങ്ങൾക്ക് മുൻപാണ് ഇഖ്‌ബാൽ സൊമാറ്റോ ഡെലിവറി ഏജന്റായി ജോലി ചെയ്‌തു തുടങ്ങുന്നത്. 

വഴികൾ അത്ര പരിചയമില്ലാത്തതിനാൽ മാപ്പിന്റെ സഹായത്തോടെയാണ് യാത്ര. ഒരു ദിവസം 5-7 ഡെലിവറികൾ ചെയ്യും. 200 മുതൽ 250 രൂപ വരെ ഒരു ദിവസം ലഭിക്കും. നിത്യചെലവിന് ഇത് മതിയെന്നും ഇപ്പോൾ ജീവിതത്തിൽ സന്തോഷമാണെന്നും ഇഖ്‌ബാൽ പറഞ്ഞു. ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്നതാണ് ഇഖ്‌ബാലിന്റെ കുടുംബം. ഫെയ്‌സ്‌ബുക്കിൽ പങ്കുവെച്ച വിഡിയോ ഇതിനോടകം രണ്ട് മില്യണിലധികം ആളുകൾ കണ്ടു. ഇഖ്‌ബാലിനെ പ്രശംസിച്ച് നിരവധി പേരാണ് കമന്റ് ചെയ്‌തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com