'കെട്ടിപ്പിടിച്ച് ഫോട്ടോയെടുക്കണം'; സഞ്ചാരികൾ തകർത്തത് 150 വർഷം പഴക്കമുള്ള  ശിൽപം

വിനോദ സഞ്ചാരികൾ തകർത്തത് പ്രശസ്ത ഇറ്റാലിയൻ ശിൽപിയായ എന്റികോ ബുട്ടി നിർമ്മിച്ച 'ഡോമിന' എന്ന ശിൽപം 
'ഡോമിന' ശിൽപ്പത്തിനൊപ്പം ഫോട്ടൊയെടുക്കാൻ ശ്രമിക്കുന്ന സഞ്ചാരികൾ/ വിഡിയോ സ്ക്രീൻഷോട്ട്
'ഡോമിന' ശിൽപ്പത്തിനൊപ്പം ഫോട്ടൊയെടുക്കാൻ ശ്രമിക്കുന്ന സഞ്ചാരികൾ/ വിഡിയോ സ്ക്രീൻഷോട്ട്

ഫോട്ടോയെടുക്കുന്നതിനിടെ വടക്കൻ ഇറ്റലിയിൽ സഞ്ചാരികൾ തകർത്തത് രണ്ട് കോടിയോളം വിലമതിക്കുന്ന ചരിത്ര പ്രാധാന്യമുള്ള ശിൽപം. വി​ഗ്ഗു
പട്ടണത്തിലെ ഒരു വില്ലയിൽ സ്ഥാപിച്ചിരുന്ന 'ഡോമിന' എന്ന പ്രതിമയാണ് ജർമ്മൻ സഞ്ചാരികൾ‌ അബദ്ധത്തിൽ തകർത്തത്. പ്രശസ്ത ഇറ്റാലിയൻ ശിൽപിയായ എന്റികോ ബുട്ടി നിർമ്മിച്ചതാണ് പ്രതിമ. പ്രതിമയ്‌ക്ക് 150 വർഷത്തോളം പഴക്കമുണ്ടെന്നാണ് വില്ല ഉടമ പറയുന്നത്. 

1.70 മിറ്റർ ഉയരമുള്ള ശിൽപം വില്ലയിലെ ഫൗണ്ടനിലാണ് സ്ഥാപിച്ചിരുന്നത്. ശിൽപത്തെ ആലിം​ഗനം ചെയ്‌ത് ഫോട്ടോയെടുക്കാൻ രണ്ട് സഞ്ചാരികൾ സ്റ്റാൻഡിന് മുകളിൽ കയറി നിന്ന് ഫോട്ടോയെടുക്കുന്നതിനിടെ ശിൽപം താഴെ വീണ് തകരുകയായിരുന്നു. സംഭവത്തെ കുറിച്ച് വില്ല അധികൃതർ ചോദിച്ചപ്പോൾ മണ്ണുകൊണ്ടാക്കിയ ശിൽപം ആയതിനാലാണ്  തകർന്നതെന്നായിരുന്നു മറുപടി. ശിൽപം തകർത്തതിന് നഷ്ടപരിഹാരം വേണം എന്ന നിലപാടിലാണ് ഉടമ. സംഭവത്തിൽ വില്ല വാടകയ്‌ക്കെടുത്ത 17 ജർമ്മൻ സഞ്ചാരികൾക്കുമെതിരെ പൊലീസ് കേസെടുത്തു. ശിൽപ്പത്തിന് രണ്ട് ലക്ഷം യൂറോ മൂല്യമുണ്ട്.

കാര്യങ്ങൾ കൈവിട്ടു പോയതോടെ സഞ്ചാരികൾ ഇവിടെ നിന്നും മുങ്ങി. അമൂല്യമായ കലാരൂപങ്ങളോട് ഏറെ പ്രിയമുള്ളവരാണ് ഇറ്റാലിയൻ ജനത. രാജ്യത്തുടനീളമുള്ള മ്യൂസിയങ്ങൾക്ക് പുറമെ ഹോട്ടലുകളിലും വീടുകളിലുമെല്ലാം കോടികൾ വിലമതിക്കുന്ന ചിത്രങ്ങളും പ്രതിമകളും ഇവർ സൂക്ഷിക്കാറുണ്ട്. നേരത്തെ റോമിലെ പ്രശസ്തമായ കൊളോസിയത്തിൽ തങ്ങളുടെ പേരുകൾ കോറിവെച്ച ഇംഗ്ലീഷ് ദമ്പതികളെ ഇറ്റലിയിൽ വൻ പ്രതിഷേധം ഉണ്ടായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com