പ്രകൃതിയുടെ മാസ്റ്റർപീസിന്റെ ഫുൾ ഡിസ്‌പ്ലേ; ബഹിരാകാശത്ത് നിന്നുള്ള ഹിമാലയ കാഴ്ച; ചിത്രങ്ങൾ 

രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ ആറുമാസം ചെലവഴിക്കുന്ന ആദ്യത്തെ യുഎഇ ബഹിരാകാശ സഞ്ചാരിയാണ് സുല്‍ത്താന്‍ അല്‍ നിയാതി
അൽ നിയാതി എടുത്ത ഹിമാലയത്തിന്റെ ചിത്രങ്ങൾ/എക്‌സ്
അൽ നിയാതി എടുത്ത ഹിമാലയത്തിന്റെ ചിത്രങ്ങൾ/എക്‌സ്

സോഷ്യല്‍മീഡിയയെ വീണ്ടും അത്ഭുതപ്പെടുത്തി യുഎഇ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നിയാതി. ബഹിരാകാശത്ത് നിന്നും ഭൂമിയിലെ ഏറ്റവും വലിയ കൊടുമുടിയായ ഹിമാലയത്തിന്റെ ചിത്രങ്ങളാണ് സുല്‍ത്താന്‍ അല്‍ നിയാതി എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ചത്. 'ബഹിരാകാശത്ത് നിന്നും ഹിമാലയം'-എന്ന ക്യാപ്ഷനോടെയാണ് അദ്ദേഹം ചിത്രങ്ങള്‍ പങ്കുവെച്ചത്.

മേഘങ്ങള്‍ക്കിടയിലൂടെ ഉയര്‍ന്നു പൊങ്ങിനില്‍ക്കുന്ന ഹിമാലയ പര്‍വ്വതം. സമുദ്രനിരപ്പില്‍ നിന്നും ഭൂമിയിലെ ഏറ്റവും ഉയരംകൂടിയ എവറസ്റ്റ് കൊടിമുടി. നമ്മുടെ പ്രകൃതി സമൃദ്ധമായ ഗ്രഹത്തിന്റെ ഐകോണിക് ലാന്‍ഡ്മാര്‍ക്കാണ് ഇവയെന്നും അദ്ദേഹം എഴുതി. 

പ്രകൃതിയുടെ മഹത്തായ മാസ്റ്റര്‍പീസിന്റെ ഫുള്‍ ഡിസ്‌പ്ലേ എന്നായിരുന്നു ചിത്രങ്ങള്‍ക്ക് താഴെ ഒരാള്‍ കമന്റ് ചെയ്തത്. ബഹിരാകാശത്ത് നിന്നും ഭൂമിയുടെ ഇത്തരം മനോഹര ചിത്രങ്ങള്‍ തുടര്‍ന്നും അയക്കണമെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) ആറുമാസം ചെലവഴിക്കുന്ന ആദ്യത്തെ യുഎഇ ബഹിരാകാശ സഞ്ചാരിയാണ് സുല്‍ത്താന്‍ അല്‍ നിയാതി. നേരത്ത് ദുബായിയുടെ രാത്രി ദൃശ്യങ്ങള്‍ അദ്ദേഹം എക്‌സിലൂടെ പങ്കുവെച്ചിരുന്നു. ഇവിടെ നിന്നും നോക്കുമ്പോള്‍ ദുബായി ഒരു നക്ഷത്രത്തെ പോലെ തിളങ്ങുന്നു എന്നായിരുന്ന അദ്ദേഹം എഴുതിയിരുന്നത്. 

ദുബായി കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദും അദ്ദേഹം പങ്കുവെച്ച ചിത്രങ്ങള്‍ റീട്വീറ്റ് ചെയ്തിരുന്നു. ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നിയാതി എടുത്ത ദുബായിയുടെ വിസ്മയിപ്പിക്കുന്ന ചിത്രങ്ങാണ് ഇതെന്നായിരുന്നു അദ്ദേഹം ചിത്രങ്ങളെ വിശേഷിപ്പിച്ചത്. ദുബായിയുടെ അകത്തും പുറത്തുമുള്ള അസാധാരണ നേട്ടത്തെ ഈ ചിത്രം സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com