എറിൻ ഹണികട്/ ട്വിറ്റർ
എറിൻ ഹണികട്/ ട്വിറ്റർ

ലോകത്തിലെ ഏറ്റവും നീളം കൂടിയ താടിയുള്ള സ്ത്രീ; ആദ്യം നാണക്കേട് പിന്നീട് റെക്കോർഡ്

ദിവസവും മൂന്ന് തവണയെങ്കിലും ഷേവ് ചെയ്യേണ്ട അവസ്ഥയായിരുന്നു

ലോകത്തിലെ ഏറ്റവും നീളം കൂടിയ താടിയുള്ള സ്ത്രീ എന്ന ​ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി അമേരിക്കയിൽ നിന്നുള്ള 38കാരിയായ എറിൻ ഹണികട്. 11.8 ഇഞ്ച് നീളമുണ്ട് എറിന്റെ താടിക്ക്. 75കാരിയായ വിവിയൻ വീലറിന്റെ റെക്കോർഡാണ് എറിൻ തകർത്തത്. 10.04 ഇഞ്ച് നീളമായിരുന്നു വിവിയന്റെ താടിയുടെ നീളം.'ഒരു കാലത്ത് നാണക്കേട് എന്ന് കരുതിയ താടി എന്നെ ലോക റെക്കോഡിന് ഉടമയാക്കിയിരിക്കുകയാണ്. അതിൽ എനിക്ക് അഭിമാനമുണ്ട്. ഈ താടിയാണ് തന്റെ കരുതെന്നും എറിൻ പറയുന്നു.

പിസിഒഡിയെ തുടർന്ന് 13-ാം വയസിലാണ് എറിന്റെ മുഖത്ത് ആദ്യമായി രോമ വളർച്ച ഉണ്ടാകുന്നത്. കൗമാരക്കാരിയായിരുന്ന തനിക്ക് അത് അം​ഗീകരിക്കാൻ കഴിഞ്ഞില്ല. മറ്റുള്ളവരുടെ പരിഹാസം കൂടിയായപ്പോൾ മാനസികമായി ഒരുപാട് തളർന്നു പോയിരുന്നു. വാക്‌സിങ്ങും ഹെയർ റിമൂവൽ ക്രീമുകളുമുൾപ്പെടെ നിരവധി പരീക്ഷണങ്ങൾ നടത്തി. എന്നാൽ ഒന്നും ഫലം കണ്ടില്ല. ദിവസവും മൂന്ന് തവണയെങ്കിലും ഷേവ് ചെയ്യേണ്ട അവസ്ഥയായിരുന്നു.

തുടർന്നുണ്ടായ ആരോ​ഗ്യ പ്രശ്‌നങ്ങൾ കാരണം  കാഴ്‌ച മങ്ങാൻ തുടങ്ങിയതോടെ എന്നും ഷേവ് ചെയ്യുക എന്നത് ബുദ്ധമുട്ടും മടുപ്പുമായി. ഇതിനിടെ ബാക്ടീരിയൽ ഇൻഫക്ഷൻ കാരണം ഒരു കാലിന്റെ പകുതി മുറിച്ചു മാറ്റേണ്ടിയും വന്നു എറിന്.

'കോവിഡ് കാലത്ത് മുഖത്ത് മാസ്‌ക് വെച്ച് പുറത്തു പോകുന്നത് എനിക്ക് വലിയൊരു ആത്മവിശ്വാസം നൽകിയിരുന്നു. അക്കാലത്താണ് താടി നീട്ടി വളർത്തുന്നതിനെ കുറിച്ച് ചിന്തിച്ചത്. പിന്നീട് താടി മുഴുവനും വളർത്തിയുള്ള എന്നെ കാണാൻ എങ്ങനെയിരിക്കുമെന്നുള്ള ഒരു കൗതുകവും കൂടി ഉണ്ടായിരുന്നു ഈ തീരുമാനത്തിന് പിന്നിൽ. എന്നാൽ ഒരിക്കലും ​ഗിന്നസ് റെക്കോഡ് കിട്ടുമെന്ന് ചിന്തിച്ചിരുന്നില്ല. കിട്ടിയതിൽ വളരെ സന്തോഷമുണ്ടെന്നും എറിയിൽ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com