പിസ ഉണ്ടാക്കുമ്പോഴൊക്കെ പാളിപ്പോകാറുണ്ടോ? പെർഫെക്ടാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം 

പിസയ്ക്കായി മാവ് തയ്യാറാക്കുമ്പോൾ ഒരുപാട് നേരം കുഴയ്ക്കാതിരിക്കാൻ ശ്രദ്ധിക്കണം. അമിതമായി കുഴയ്ക്കുന്നത് മാവ് മൃദുലമാകാതിരിക്കാൻ കാരണമാകും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കുട്ടികൾക്കും മുതിർന്നവർക്കുമൊക്കെ ഒരുപോലെ പ്രിയപ്പെട്ട വിഭവമായി മാറിയിട്ടുണ്ട് പിസ. എപ്പോഴും പുറത്തുവിന്ന് വാങ്ങി കഴിക്കുന്നതിന് പകരം ഇടയ്ക്കൊരു പിസ പരീക്ഷണം വീട്ടിലുമാകാം. സ്വന്തമായി തയ്യാറാക്കുമ്പോൾ കടയിലേതുപോലെ ശരിയാകില്ലെന്നാണ് പരാതിയെങ്കിൽ ആ പ്രശ്നങ്ങൾ മാറ്റാൻ ചില കാര്യങ്ങൾ അറിഞ്ഞിരിക്കാം. കടയിലേതുപോലെ പെർഫെക്ട് ആയി പിസ തയ്യാറാക്കാൻ ഇത് സഹായിക്കും. 

പിസയ്ക്കായി മാവ് തയ്യാറാക്കുമ്പോൾ ഒരുപാട് നേരം കുഴയ്ക്കാതിരിക്കാൻ ശ്രദ്ധിക്കണം. അമിതമായി കുഴയ്ക്കുന്നത് മാവ് മൃദുലമാകാതിരിക്കാൻ കാരണമാകും. മാവ് കൈകൊണ്ടുതന്നെ പരത്താനും ശ്രദ്ധിക്കണം. മാവ് തയ്യാറിക്കാക്കഴിഞ്ഞാൽ നിശ്ചിത സമയം നിർബന്ധമായും മാറ്റിവയ്ക്കണം. മാവ് കുഴച്ചയുടൻ എടുത്ത് തയ്യാറാക്കിയാൽ പിസ കുളമാകുമെന്ന കാര്യത്തിൽ സംശയമില്ല. മാവ് നന്നായി മൂടി കുറഞ്ഞത് അരമണിക്കൂറെങ്കിലും വച്ചാൽ മാത്രമേ മൃദുലവും രുചികരവുമായ പിസ തയ്യാറാക്കാനാകൂ. 

പിസ ബേക്ക് ചെയ്യാൻ തുടങ്ങുന്നതിന് മുമ്പ് ഓവൻ പ്രീഹീറ്റ് ചെയ്യേണ്ടത് വളരെ പ്രധാനമാണ്. എങ്കിൽ മാത്രമെ പിസ ശരിയായ പാകത്തിന് കിട്ടുകയുള്ളു. അതുപോലെ അടുക്കളയിലുള്ളതെല്ലാം പിസയ്ക്ക് ടോപ്പിംഗ് ആക്കരുത്. ശരിയായ അളവിൽ മാത്രം ടോപ്പിം​ഗ് ചേർക്കാൻ ശ്രദ്ധിക്കണം.

ഓവനിൽ നിന്ന് പുറത്തെടുത്ത ഉടൻ പിസ മുറിക്കാൻ നോക്കരുത്. മറിച്ച് അൽപനേരം തുറന്നുവച്ച് പിസ സെറ്റ് ആകാൻ സമയം നൽകണം. ഓവനിൽ നിന്ന് പുറത്തെടുത്തയുടൻ മുറിച്ചാൽ ടോപ്പിം​ഗ്സ് ഉതിർന്നുവീഴുകയും പിസ കുളമാകുകയും ചെയ്യും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com